ചണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസ് എംഎൽഎ നീരജ് ശർമയെയും അമ്മയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഔറംഗബാദ് ഗ്രാമവാസിയായ ബൻസിലാൽ, അദ്ദേഹത്തിന്റെ സഹായി ദിനേശ് എന്നിവരാണ് അറസ്റ്റിലായത്. മിൽക്ക് ഡയറി നടത്തിപ്പുകാരനാണ് ബൻസിലാൽ.
ഫരീദാബാദിൽനിന്നുള്ള എംഎൽഎയാണ് നീരജ് ശർമ. ചൊവ്വാഴ്ചയാണ് അദ്ദേഹം സരൺ പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ചു പരാതി നൽകിയത്.
എംഎൽഎയുടെ അനാവശ്യ ഇടപെടൽ കാരണം പാർവതിയ കോളനിയിലുള്ള പശുവളർത്തൽ കേന്ദ്രത്തിൽനിന്നു തനിക്കു പുറത്താകേണ്ടി വരികയും ധാരാളം സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തെന്നും അതിനാലാണ് വധഭീഷണി മുഴക്കിയതെന്നും ബൻസിലാൽ പോലീസിനോടു പറഞ്ഞു.