ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വത്തിൽ സി​ഐ​ടി​യു ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ല്‍


തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ല്‍. സി​ഐ​ടി​യു പൊ​ന്‍​വി​ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡി.​ഷൈ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​പി​ച്ച് സ്ഥി​ര​മാ​യി പ്ര​ശ്‌​നം ഉ​ണ്ടാ​ക്കു​ന്ന ആ​ളാ​ണ് ഇ​യാ​ളെ​ന്നാ​ണ് വി​വ​രം.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് പാ​റ​ശാ​ല പൊ​ന്‍​വി​ള​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം ത​ക​ര്‍​ത്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഈ ​സ്തൂ​പം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്.

സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment