പുതുപ്പള്ളി: പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ മണ്ഡലത്തില്‍ എവിടെയും സംവാദത്തിനു വരാന്‍ തയാറാണെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്.
ഇന്നലെ മണര്‍കാടു നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു ജെയ്ക് സി. തോമസ്.
സിപിഐ ജില്ലാ സെക്രട്ടറി വി. ബി. ബിനു ചെയര്‍മാനും കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറി ജോസഫ് ചാമക്കാല ജനറല്‍ കണ്‍വീനറും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എം. രാധാകൃഷ്ണന് സെക്രട്ടറിയും ടി.ആര്. രഘുനാഥന് ട്രഷററുമായ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് കണ്വന്ഷന് യോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. ബിനോയി വിശ്വം , ജോസ് കെ. മാണി , പി.സി. ചാക്കോ, കോവൂര്‍ കുഞ്ഞുമോന്, രാമചന്ദ്രന് കടന്നപ്പള്ളി, മാത്യു ടി. തോമസ്, ഡോ. കെ.സി. ജോസഫ്, ഡോ. വര്‍ഗീസ് ജോര്‍ജ്, കാസിം ഇരിക്കൂര്‍, ബിനോയി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് അയര്‍ക്കുന്നം, പാമ്പാടി പഞ്ചായത്തുകളില്‍ ജെയ്ക് സി. തോമസ് പര്യടനം നടത്തും.