പയ്യന്നൂര്‍: ചൂരലില്‍ വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ചു. ഇരിക്കൂര്‍ കല്യാട് സ്വദേശിയും ചൂരല്‍ അരിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ വാടക താമസക്കാരനുമായ എ.സി. രാജേഷി (42)നാണ് വെട്ടേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നുപുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഇരുട്ടിന്റെ മറവിലെത്തിയ അക്രമികള്‍ രാജേഷിനെ വിളിച്ചുണര്‍ത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
ജയില്‍വാസം കഴിഞ്ഞെത്തിയ അക്രമികളിലൊരാള്‍ക്ക് രാജേഷിന്റെ ജീവിതപങ്കാളിയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളുമായി അടുപ്പമുണ്ടായിരുന്നതായും ഇയാളറിയാതെ ആ യുവതിയെ വിവാഹം ചെയ്തയച്ചതിന്റെ പ്രതികാരമാണ് അക്രമമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ അമ്മ മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടതിനാൽ രക്ഷപ്പെട്ടു.