ന്യൂയോർക്ക്: ക്രൊയേഷ്യയുടെ മാരിൻ സിലിച്ച്, കനേഡിയൻ താരം ഡെന്നീസ് ഷാപൊവലോവ് എന്നിവർ 2023 യുഎസ് ഓപ്പണിൽനിന്നു പിന്മാറി.
2014 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ചാന്പ്യനാണ് സിലിച്ച്. കാൽമുട്ടിലെ പരിക്കാണ് ഇരുവരുടെയും പിന്മാറ്റത്തിനു കാരണം. മുപ്പത്തിനാലുകാരനായ സിലിച്ച് 2022 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് സെമിയിൽ പ്രവേശിച്ചിരുന്നു.
2020ൽ ക്വാർട്ടറിൽ പ്രവേശിച്ചതാണ് ഇരുപത്തിനാലുകാരനായ ഷാപൊവലോവിന്റെ യുഎസ് ഓപ്പണിലെ മികച്ച പ്രകടനം. 2021 വിംബിൾഡണിൽ സെമിയിൽ പ്രവേശിച്ചിരുന്നു. ഈ മാസം 28 മുതൽ സെപ്റ്റംബർ 10വരെയാണ് 2023 യുഎസ് ഓപ്പണ്‍ അരങ്ങേറുന്നത്.