നഗ്നയായി വീഡിയോ കോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരേ കേസെടുത്തു.
പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20കാരിയായ യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്.
നഗ്നയായി വീഡിയോകോള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തെന്നുമാണ് പരാതി.
ആളുകളില്‍നിന്ന് പണം വാങ്ങിയ ശേഷം തന്നെ ഭീഷണിപ്പെടുത്തി വിവസ്ത്രയായി നിന്ന് വീഡിയോകോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
ഭര്‍ത്താവിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചതായും ഭാര്യ പോലീസിനോട് പറഞ്ഞു.
ഗാര്‍ഹിക പീഡനത്തിന് യുവാവിനെതിരെ കേസെടുത്ത് നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.