നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ രണ്ട്പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ രണ്ടോ മൂന്നോപേരായിട്ട് യാത്ര ചെയ്യുന്നത് പതിവായി കാണാറുള്ള കാഴ്ചയാണ്.
എന്നാല്‍ രണ്ടോ മൂന്നോ അല്ല, ഏഴ് പേരാണിവിടെ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നത്. തന്റെ ഭാര്യയെയും അഞ്ച് മക്കളെയും കൂട്ടിയാണ് യുവാവ് ബൈക്കിൽ പോകുന്നത്.
ഉത്തര്‍പദേശിലെ ലഖ്നൗ അയോധ്യ ഹൈവേയിലാണ് സംഭവം. ഏഴ്പേര് ഒറ്റ ബൈക്കില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.