പഴങ്ങള്‍ കഴിക്കുന്നത് വഴി ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടാകുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചില പഴങ്ങള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. അനാരോഗ്യകരമായ ദഹനവ്യവസ്ഥ മലബന്ധം, വയറുവീര്‍പ്പ്, ഗ്യാസ് തുടങ്ങിയ പലതരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഈ പഴങ്ങള്‍ ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് സഹായകമാണ്.
ആപ്പിള്‍: ആപ്പിളില്‍ നാരുകള്‍ അടങ്ങിരിക്കുന്ന നാരുകള്‍ ദഹനവ്യവസ്ഥയെ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. ആപ്പിളിലെ പെക്റ്റിന്‍ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുവാനും സഹായിക്കും. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു.
നേന്ത്രപ്പഴം: ശരിയായ ദഹനത്തിന് പ്രധാനമായ പൊട്ടാസ്യത്തിന്‍റെ മികച്ച ഉറവിടമാണ് നേന്ത്രപ്പഴം. കൂടാതെ ഇതില്‍ പ്രീബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട് ഇത് കുടലിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.
പൈനാപ്പിള്‍: ബ്രോമെലൈന്‍ എന്ന എന്‍സൈം പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങളെ ആഗീരണം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഈ എന്‍സൈം കുടലിലെ വീക്കം കുറയ്ക്കാനും സഹായകമാണ്. ധാരാളം ജലാംശം അടങ്ങിയതിനാല്‍ പൈനാപ്പിള്‍ ദഹനവ്യവസ്ഥയെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും.
അവക്കാഡോ: അവക്കാഡോയില്‍ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ അവക്കാഡോകളില്‍ പ്രീബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ ഉത്തേജിപ്പിക്കുന്നു.
ഇവയോടൊപ്പം ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. കൂടാതെ ഈ പഴത്തിലെ നാരുകള്‍ മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു.