ന്യൂഡൽഹി: പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കിടയിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തോട് പ്രതികരണം തേടി.
സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കൗമാരക്കാർക്കിടയിൽ പ്രയോഗിക്കുന്ന ബലാത്സംഗ നിയമത്തിനെതിരേ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് സുപ്രീം കോടതി പ്രതികരണം തേടിയത്.
കൗമാരക്കാർക്കിടയിലെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കാനുള്ള നിർദ്ദേശം ആവശ്യപ്പെട്ടുള്ളതാണ് ഹർജി.
അഭിഭാഷകനായ ഹർഷ് വിഭോർ സിംഗാൾ വ്യക്തിപരമായ നിലയ്ക്ക് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണിത്. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.