പാമ്പിനെ പേടിയില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എവിടെവച്ച് കണ്ടാലും ഒരു ഞെട്ടലോടെയായിരിക്കും പാമ്പിനെ നമ്മള്‍ നോക്കുന്നത്.
പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുതലാണ്. പലരും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയാണ് മരിക്കുന്നതും.
എന്നാല്‍ 12 ദിവസത്തിനിടെ തുടര്‍ച്ചയായി മൂന്ന് തവണയാണ് ഒരു യുവതിയ്ക്ക് പാമ്പ് കടിയേറ്റത്. ഇവര്‍ക്ക് മൂന്ന് തവണ കടിയേറ്റതും മൂര്‍ഖനില്‍ നിന്നാണ്.
വീട്ടില്‍ ഉച്ചയ്ക്ക് കിടന്നുറങ്ങുമ്പോഴാണ് പുഷ്പാദേവിയുടെ ഇടതുകൈയില്‍ പാമ്പ് കടിച്ചത്. ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും വിഷം ശരീരം മുഴുവന്‍ വ്യാപിച്ചിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഇവരെ രക്ഷിച്ചെതെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.
ജൂലൈ31 നും ഓഗസ്റ്റ് രണ്ടിനുമാണ് ഇവര്‍ക്ക് ആദ്യം പാമ്പ് കടിയേറ്റിരുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് മൂന്നാം തവണ ഇവര്‍ക്ക് കടിയേറ്റത്.
ആദ്യ രണ്ട് തവണ അമ്മയുടെ വീട്ടില്‍ താമസിച്ചപ്പോഴും അവസാനം സ്വന്തം വീട്ടില്‍ വച്ചുമാണ് ഇവര്‍ക്ക് മൂർഖന്‍റെ കടിയേറ്റത്.
തക്ക സമയത്ത് വൈദ്യസഹായം ലഭിച്ചതിനാലാണ് മൂന്നുവട്ടവും ഇവര്‍ രക്ഷപ്പെട്ടത്.