വെറും രണ്ടിഞ്ച് വലിപ്പം, വിഷബാധയേറ്റാല്‍ തല്‍ക്ഷണം മരണം; ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഈ തവള

ലോകത്തിലെ ഏറ്റവും അപകടകാരിയായ വിഷമുള്ള ജീവിയുടെ നീളം രണ്ടിഞ്ച് മാത്രമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? വലിപ്പത്തില്‍ ചെറുതാണെങ്കിലും പത്ത്‌പേരെ കൊല്ലാന്‍ ആവശ്യമായ വിഷം ഇവയുടെ ശരീരത്തില്‍ അടങ്ങിയിട്ടുണ്ട്.

ഗോള്‍ഡന്‍ പോയിസണ്‍ ഡാര്‍ട്ട് എന്ന തവളയാണ് ഈ അപകടകാരി. വിഷത്തവളകളുടെ ഏറ്റവും വലിയ ഇനങ്ങളിലൊന്നാണ് ഗോള്‍ഡന്‍ പോയിസണ്‍ ഡാര്‍ട്ട് തവള.

ഈ വിഷത്തവള അതിന്‍റെ ചര്‍മ്മത്തിലൂടെ നേരിട്ടാണ് വിഷം സ്രവിക്കുന്നത്. ശരീരത്തില്‍ ഈ വിഷം പ്രവേശിച്ച് കഴിഞ്ഞാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.

ഹൃദയത്തെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന കാര്‍ഡിയോ, ന്യൂറോടോക്‌സിനാണ് ഇതിന്‍റെ വിഷം. ഇവയെ സ്പര്‍ശിക്കുന്നത് പോലും അപകടകരമാണ്. വിഷബാധയേറ്റ് കഴിഞ്ഞാല്‍ ഉടന്‍തന്നെ പക്ഷാഘാതം ഉണ്ടായി പത്തു മിനിറ്റിനുള്ളില്‍ മരണം സംഭവിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

മഴക്കാടുകളുടെ നാശം കാരണം ഇവയുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മൃഗങ്ങളെ വേട്ടയാടുന്നതിനും മറ്റ് മനുഷ്യരില്‍ നിന്നുള്ള സംരക്ഷണത്തിനുമായി ഈ തവളകളുടെ വിഷം തെക്കേ അമേരിക്കയിലെ എംബെറ ചോക്കോ ഗോത്രക്കാർ ഉപയോഗിച്ചിരുന്നു. 

Related posts

Leave a Comment