തിരുവനന്തപുരം: ഗവര്‍ണറെ പിണക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. നിര്‍ണായക ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കിലും കോടതിയെ സമീപിക്കേണ്ടെന്നാണ് ധാരണ.
ഗവര്‍ണറുമായുള്ള തുറന്ന യുദ്ധം കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ചാന്‍സിലര്‍ ബില്‍, ലോകായുക്ത ബില്‍ അടക്കമുള്ള നിര്‍ണായക ബില്ലുകള്‍ നിയമസഭ പാസാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഗവര്‍ണര്‍ ഒപ്പ് വച്ചിരുന്നില്ല. ഇതിനെതിരേ കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് നേരത്തേ നിയമോപദേശം ലഭിച്ചിരുന്നു.
എന്നാൽ ഗവര്‍ണര്‍ക്കെതിരേ കോടതിയിയെ സമീപിച്ചാല്‍ പിന്നീട് ഒത്തുതീര്‍പ്പിനുള്ള സാധ്യത മങ്ങുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിച്ച് മതിയെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.