വൈറ്റമിന്‍ സിയുടെ കുറവ് പലരും അറിയാതെ പോകുന്ന ആരോഗ്യ പ്രശ്നമാണ്. ഇത് പേശികളുടെ ബലഹീനത, മുറിവ് ഉണങ്ങല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ആരോഗ്യമുള്ള ചര്‍മ്മം, എല്ലുകൾ, രക്തക്കുഴലുകള്‍ എന്നിവയ്ക്ക് പ്രധാനമായ കൊളാജന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്ന ഒരു ആവശ്യ പോഷകമാണ് വിറ്റാമിന്‍ സി.
എന്നാല്‍ വിറ്റാമിന്‍ സിയുടെ അഭാവത്തിന് നിരവധി കാരണങ്ങളുണ്ട്. ഭക്ഷണത്തിന്റെ അഭാവം ഏറ്റവും സാധാരണയായ കാരണങ്ങളിലൊന്നാണ്. പഴങ്ങളും പച്ചക്കറികളും കുറഞ്ഞ അളവില്‍ കഴിക്കുന്നവര്‍ക്ക് വിറ്റാമിന്‍ സിയുടെ അഭാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വിറ്റാമിന്‍ സിയുടെ അഭാവത്തിന്റെ ഏറ്റവും സാധാരണയായ ലക്ഷണം ക്ഷീണം , സന്ധിവേദന, ത്വക്ക് ക്ഷതം, മോണരോഗം, മോണയില്‍ രക്തസ്രാവം എന്നിവയൊക്കെയാണ്. വിറ്റാമിന്‍ സിയുടെ കുറവ് പേശികളുടെ ബലഹീനത, മോശം കാഴ്ച, വിശപ്പ് കുറയല്‍, വരണ്ട ചര്‍മ്മം, വിഷാദം എന്നിവയ്ക്കും കാരണമാകുന്നു.
എല്ലാ ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വഴി വിറ്റാമിന്‍ സിയുടെ അളവ് കൂട്ടാന്‍ സാധിക്കും. ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, കിവി, സ്ട്രോബെറി തുടങ്ങിയ പഴങ്ങള്‍ വിറ്റാമിന്‍ സി നിറഞ്ഞവയാണ്. ചീര പോലുള്ള ഇലക്കറികളും ഈ പോഷകത്തിന്റെ മികച്ച ഉറവിടങ്ങളാണ്. ഉരുളക്കിഴങ്ങ്, തക്കാളി, കുരുമുളക്, ബ്രൊക്കോളി, കടല എന്നിവയാണ് മറ്റ് ഉറവിടങ്ങള്‍.