അടുത്തിടെ ഞാൻ ഫാസ്റ്റിംഗ് ചെയ്തു. മുഹറത്തിനായിരുന്നു അത്.
എന്റെ ഭർത്താവും കുടുംബവും നോമ്പ് എടുക്കുന്നുണ്ടായിരുന്നു. അവർ മസ്കറ്റിലാണ്. ഇത് പറയുമ്പോൾ ഞാൻ മതം മാറിയെന്ന് ആരും തെറ്റിദ്ധരിക്കരുത്.
ഞാൻ ഹിന്ദുവാണ്. പക്ഷെ ആ നോമ്പിനു പിന്നിലെ ആശയം എനിക്കിഷ്ടമായി. ആ ദിവസമാണ് മൗലാന ഹുസൈൻ രക്തസാക്ഷിയായത്.
ഞങ്ങൾ നോമ്പ് എടുക്കുകയാണെന്ന് ഭർത്താവ് പറഞ്ഞു. എനിക്കും നോമ്പെടുക്കാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചു. പറ്റുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ നാലരയ്ക്ക് ഫാസ്റ്റിംഗ് തുടങ്ങി.