ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെ ഒഫീഷൽ സീക്രട്ട്സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉറ്റ അനുയായി ആയ ഖുറേഷിയെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്(പിടിഐ) വൈസ് ചെയർമാനാണ് അറുപത്തിയേഴുകാരനായ ഖുറേഷി. ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഖുറേഷി വിദേശകാര്യ മന്ത്രിയായിരുന്ന സമയത്ത് യുഎസിലെ പാക്കിസ്ഥാൻ എംബസി പാക് വിദേശകാര്യ ഓഫീസിലേക്ക് അയച്ച സന്ദേശത്തിന്റെ രഹസ്യം ലംഘിച്ചുവെന്നാണു കേസ്. രണ്ടു തവണ ഖുറേഷി പാക് വിദേശകാര്യമന്ത്രിയായിരുന്നു.