മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനിഖ സുരേന്ദ്രന്. ബാലതാരമായി എത്തിയ താരം ഇപ്പോള്‍ നായികയായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്ന താരമായി മാറാന്‍ അനിഖക്ക് സാധിച്ചു. ഇതിനോടകം നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അനിഖ അഭിനയിച്ചിട്ടുണ്ട്.
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും അനിഖ നേടിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും പാറി നടന്ന് സിനിമകള്‍ ചെയ്യേണ്ട തിരക്കിലാണ് താരം.
മലയാളത്തില്‍ നായികയായി ഓ മൈ ഡാര്‍ലിംഗ് എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ താരത്തെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന് അനിഖ വ്യക്തമാക്കിയിരുന്നു. നേരത്തെ ദുല്‍ഖറിനൊപ്പം അനിഖ അഭിനയിച്ചിരുന്നു.
ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു എത്തിയിരുന്നത്. ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലും താരം എത്തി.
കിങ് ഓഫ് കൊത്ത സിനിമയുടെ പ്രമോഷന് എത്തിയപ്പോള്‍ അനിഖയെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അനിഖ നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമിയില്‍ അനിഖ എന്റെ ബന്ധുവായാണ് അഭിനയിച്ചത്. അതുകൊണ്ട് തന്നെ ബുട്ട ബൊമ്മയില്‍ അനിഖ നായികയായി അഭിനയിച്ചുവെന്നത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
അനിഖ എന്റെ മനസില്‍ നീലാകാശത്തിലെ കൊച്ചുകുട്ടിയായിരുന്നു എപ്പോഴും. അതുപോലെ തന്നെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി സിനിമയുടെ പ്രമോഷന് ഉണ്ടായിരുന്നു.
ഞാനും അണിയറപ്രവര്‍ത്തകരും ഒരു ബൈക്ക് റൈഡ് നടത്തിയിരുന്നു. അനിഖ അന്ന് എന്റെ ബൈക്കില്‍ മുമ്പിലിരുന്നാണ് സഞ്ചരിച്ചത്.’
‘സിനിമയുടെ പ്രമോഷനായതുകൊണ്ട് തന്നെ അന്ന് ഞാന്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മറ്റ് ധരിച്ചാല്‍ ആളുകള്‍ക്ക് എന്റെ മുഖം കാണാന്‍ സാധിക്കില്ലല്ലോ. പക്ഷെ അന്ന് അത് വിവാദമായി’. തന്റെ കരിയറിന്റെ തുടക്കത്തില്‍ വന്നൊരു വിവാദമായിരുന്നു അതെന്നും ദുല്‍ഖര്‍ പറഞ്ഞു.