വ​ര​നെ ആ​വ​ശ്യ​മു​ണ്ട്…​ഷോ​ര്‍​ട്ട് മാ​ര്യേ​ജി​നാ​ണേ; സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ശ​യ​കു​ഴ​പ്പ​വു​മാ​യൊ​രു വി​വാ​ഹ ​പ​ര​സ്യം

വി​വാ​ഹ​ത്തി​നാ​യി വ​ര​നെ​യോ വ​ധു​വി​നെ​യോ തേ​ടു​ന്ന​വ​ര്‍ പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം കൊ​ടു​ക്കാ​റു​ണ്ട്. ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ ഇ​ഷ്ട​ങ്ങ​ളും താ​ല്‍​പ​ര്യ​ങ്ങ​ളു​മൊ​ക്കെ പരസ്യത്തിലൂടെ തു​റ​ന്നു പ​റ​യു​ക​യും ചെ​യ്യും.

ത​ന്‍റെ പ​ങ്കാ​ളി​യ്ക്ക് വേ​ണ്ട ഉ​യ​രം, വ​ണ്ണം, നി​റം എ​ന്നി​വ​യൊ​ക്കെ പ​ര​സ്യ​ത്തി​ല്‍ ചേ​ര്‍​ത്തു​കൊ​ടു​ക്കാ​ന്‍ സാ​ധി​ക്കുന്നതാണ്. ഇ​തി​നി​ട​യി​ലും കൗ​തു​ക​ക​ര​മാ​യ പ​ര​സ്യ​ങ്ങ​ള്‍ പ​ത്ര​ത്തി​ല്‍ കാ​ണാ​റു​ള്ള​താ​ണ്.

എ​ന്നാ​ല്‍ അ​ത്ത​ര​ത്തി​ലൊ​രു വി​വാ​ഹ പ​ര​സ്യ​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​കു​ന്ന​ത്. മു​ബൈ​യി​ല്‍ നി​ന്നു​ള്ള കു​ടും​ബ​ത്തി​ന് ഷോ​ര്‍​ട്ട് മാ​രേ​ജി​ന് വ​ര​നെ ആ​വ​ശ്യ​മു​ണ്ടെ​ന്നാ​ണ് പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

ഇ​വ​ര്‍ ഉ​ദ്ദേ​ശി​ച്ച​ത് കു​റ​ച്ചു നാ​ള​ത്തേ​ക്കു​ള്ള വി​വാ​ഹ​മാ​ണോ അ​ല്ലെ​ങ്കി​ല്‍ ല​ളി​ത​മാ​യ വി​വാ​ഹ​മാ​ണോ എ​ന്ന​താ​ണ് കാണുന്നവർക്ക് ആദ്യം തോന്നുന്ന സം​ശ​യം.

തനിഷ്ക സോധി എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വിചിത്രമായ പത്രപരസ്യം പങ്കുവെച്ചിരിക്കുന്നത്.

മു​ബൈ​യി​ലെ ഒ​രു സ​മ്പ​ന്ന കു​ടും​ബ​ത്തി​ലെ ബ്രാ​ഹ്മ​ണ പെ​ണ്‍​കു​ട്ടി​യാ​ണ് വ​ധു. വി​വാ​ഹ​മോ​ചി​ത​യാ​യ പെ​ണ്‍​കു​ട്ടി. മു​ബൈ​യി​ല്‍ സ്വ​ന്തം ഹോ​സ്പി​റ്റാ​ലി​റ്റി ബി​സി​ന​സ്സ് ന​ട​ത്തു​ക​യാ​ണി​വ​ര്‍. ജാ​തി പ്ര​ശ്‌​ന​മി​ല്ലെ​ന്നും പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment