ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കാ​മെ​ന്നു തോ​ന്നി; ബ്രേക്ക് മനപൂർവം

ഇ​ട​വേ​ള മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ തു​ട​ങ്ങി മ​റ്റു ഭാ​ഷ​ക​ളി​ലെ​ല്ലാം സ​ജീ​വ​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ല്‍ മ​നഃ​പൂ​ര്‍​വം ബ്രേ​ക്ക് എ​ടു​ത്ത​താ​ണ്.

ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി കു​റ​ച്ചു​സ​മ​യം കാ​ത്തി​രി​ക്കാ​മെ​ന്നു തോ​ന്നി. ജ​ല​ധാ​ര പ​മ്പ് സെ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​ര​വ്.

ഉ​ര്‍​വ​ശി ചേ​ച്ചി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ക​യെ​ന്ന​ത് എ​ന്‍റെ വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു. അ​വ​രു​ടെ അ​ഭി​ന​യം ക​ണ്ടു പ​ല​പ്പോ​ഴും അ​ദ്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ട്.

ഒ​ത്തി​രി കാ​ര്യ​ങ്ങ​ള്‍ അ​വ​രി​ല്‍നി​ന്ന് എ​നി​ക്ക് പ​ഠി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​തി​ല്‍ വ​ച്ച് ഏ​റ്റ​വും സിം​പ്ല​സ്റ്റ് ആ​യ ന​ട​നാ​ണ് ഇ​ന്ദ്ര​ന്‍​സ് ചേ​ട്ട​ന്‍.

പാ​ല​ക്കാ​ട് ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഒ​ട്ടേ​റെ​പ്പേ​ര്‍ ഷൂ​ട്ടിം​ഗ് കാ​ണാ​ന്‍ എ​ത്തി​യി​രു​ന്നു. ഇ​ന്ദ്ര​ന്‍​സ് ചേ​ട്ട​നും അ​വ​രി​ലൊ​രാ​ളാ​യി പെ​ട്ടെ​ന്നു മാ​റി. അ​ദ്ദേ​ഹം ക​ഥാ​പാ​ത്ര​മാ​കു​ന്ന​തും അ​ങ്ങ​നെത​ന്നെ​യാ​ണ്.
-സ​നു​ഷ

Related posts

Leave a Comment