നടൻ വിശാൽ വിവാഹിതനാകാൻ പോവുകയാണെന്നും വധു ലക്ഷ്മി മേനോനാണെന്നും പ്രചരിച്ച വാർത്ത നിഷേധിച്ചു വിശാൽ രംഗത്ത്. സാധാരണ ഇത്തരം വ്യാജവാര്‍ത്തകളോടു ഞാന്‍ പ്രതികരിക്കാത്തതാണ്.
എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്നത് എന്റെ വാവിഹത്തെക്കുറിച്ചുളള വ്യാജവാര്‍ത്തയാണ്. സഹപ്രവര്‍ത്തകയായ നടി ലക്ഷ്മിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച സാഹചര്യത്തിലാണ് പ്രതികരിക്കേണ്ടി വന്നത്.
ഈ വാര്‍ത്തയില്‍ ഒരു കഴമ്പുമില്ല. ഒരു പെണ്‍കുട്ടിയുടെ സ്വാകാര്യതയെ എല്ലാവരും മാനിക്കണം. ഭാവിയില്‍ ഞാന്‍ വിവാഹിതനാവുകതന്നെ ചെയ്യും. അപ്പോള്‍ അക്കാര്യം ഞാന്‍തന്നെ വെളിപ്പെടുത്തും- വിശാല്‍ പറഞ്ഞു.
നടന് വിശാല്‍ വിവാഹിതനാകാൻ ഒരുങ്ങുന്നതായും നടി ലക്ഷ്മി മേനോനെയാണ് വിശാല്‍ വിവാഹം ചെയ്യാനൊരുങ്ങുന്നത് എന്നുമായിരുന്നു റിപ്പോര്‍ട്ടുകൾ.
45കാരനായ വിശാല്‍ 27കാരിയായ ലക്ഷ്മിയെ വിവാഹം ചെയ്യാനൊരുങ്ങുന്നു എന്ന് ചില തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കുംകി, സുന്ദര പാണ്ഡിയൻ, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്, റെക്കൈ, വേതാളം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി മേനോന്. മലയാളത്തില്‍ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
അജിത്തിന്റെ വേതാളം സിനിമയ്ക്കുശേഷം താരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നിലവില്‍ വീണ്ടും സിനിമയില്‍ സജീവമായ താരം ഭോല ശങ്കര്‍, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
വിശാലിനൊപ്പം പാണ്ഡ്യനാട് എന്ന ചിത്രത്തില്‍ ലക്ഷ്മി അഭിനയിച്ചിരുന്നു. മലയാളിയായ ലക്ഷ്മി ജനിച്ചതും വളർന്നതുമെല്ലാം ദുബായിയിലാണ്. നേരത്തെ ഒരു മലയാളി ബിസിനസുകാരനുമായി ലക്ഷ്മി മേനോന് പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു.
അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു നടിയുമായി വിശാലിന്റെ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാല്‍ പിന്നീട് അത് മുടങ്ങുകയായിരുന്നു.