ബാങ്കോക്ക്: 15 വർഷത്തെ പ്രവാസത്തിനുശേഷം രാജ്യത്തു മടങ്ങിയെത്തിയ മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്ര(74)യെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. എട്ടു വർഷത്തേക്കാണ് ഷിനവത്രയെ ശിക്ഷിച്ചത്.
2006ൽ പ്രധാനമന്ത്രിയായിരിക്കേ നടന്ന പട്ടാള അട്ടിമറിയെത്തുടർന്നാണ് ഷിനവത്ര രാജ്യം വിട്ടത്. ഷിനവത്രയുടെ പാർട്ടിയുടെ പിന്തുണയുള്ള സ്രേട്ത താവിസിൻ ഇന്നലെ തായ്ലൻഡിന്റെ 30-ാത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഫേവു തായി പാർട്ടി നേതാവാണ് താവിസിൻ. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് താവിസിൻ. 11 പാർട്ടികളുടെ സഖ്യത്തെയാണു താവിസിൻ നയിക്കുക.