d
ഏഥൻസ്: വടക്കൻ ഗ്രീസിലെ വനമേഖലയിൽ കാട്ടുതീയിൽ മരിച്ച 18 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാലു ദിവസമായി പ്രദേശത്ത് കാട്ടുതീ നാശം വിതയ്ക്കുകയാണ്.
നൂറുകണക്കിനു ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥരാണ് തീയണയ്ക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മരിച്ചവർ കുടിയേറ്റക്കാരാണെന്നാണു നിഗമനം.
ദാദിയ വനത്തിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. തുർക്കി അതിർത്തിയിലാണ് കാട്ടുതീ പടരുന്നത്. കാട്ടുതീയെത്തുടർന്ന് അലക്സാന്ദ്രോപോലിസിലെ ആശുപത്രിയിൽനിന്നു രോഗികളെ ഒഴിപ്പിച്ചു.
തിങ്കളാഴ്ച വടക്കൻ, മധ്യ ഗ്രീസിൽ തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു. രണ്ടു ഫയർ ഫൈറ്റർമാർക്കു പരിക്കേറ്റു.