വൈ​റ​ലാ​യ് ഡ​യ​റി മി​ല്‍​ക്ക് സി​ല്‍​ക്ക് പ​ക്കോ​ഡ; മു​ഖം ചു​ളി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യും, പുതിയ പരീക്ഷണത്തിന് കിട്ടിയത് വിമർശനങ്ങൾ

വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ചാ​യ​യ്‌​ക്കൊ​പ്പം ക​ഴി​ക്കാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​മാ​ണ് പ​ക്കോ​ഡ. പ​ച്ച​ക്ക​റി​ക​ള്‍ തി​ര​ഞ്ഞെ​ടു​ത്ത് അ​ത് മ​സാ​ല​ചേർത്ത മാ​വി​ല്‍ മു​ക്കി ചൂ​ടു​ള്ള എ​ണ്ണ​യി​ല്‍ വ​റ​ത്തെ​ടു​ക്കു​ന്ന​താ​ണ് പ​ക്കോ​ട.

ഭ​ക്ഷ​ണ​പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. അ​ത്ത​ര​ത്തി​ല്‍ പ​ക്കോ​ട വെ​ച്ചു​ള്ള ഒ​രു പ​രീ​ക്ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ ത​രം​ഗ​മാ​കു​ന്ന​ത്.

ഡ​യ​റി മി​ല്‍​ക്ക് സി​ല്‍​ക്ക് പ​ക്കോ​ഡ എ​ന്നാ​ണ് ഈ ​പു​തി​യ വി​ഭ​വ​ത്തി​ന്‍റെ പേ​ര്. എ​ല്ലാ​വ​രു​ടെ​യും ഇ​ഷ്ട ചോ​ക്ലേ​റ്റാ​യ ഡ​യ​റി മി​ല്‍​ക്കി​ല്‍ ഇ​ങ്ങ​നൊ​രു പ​രീ​ക്ഷ​ണം ഉ​ണ്ടാ​കു​മോ എ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​രൊ​ക്കെ ചോ​ദി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ല്‍ ഒ​രു മു​ഴു​വ​ന്‍ ഡ​യ​റി മി​ല്‍​ക്ക് സി​ല്‍​ക്ക് ചോ​ക്ലേ​റ്റ് ബാ​ര്‍ മ​സാ​ല ചേ​ര്‍​ത്ത മാ​വി​ലേ​ക്ക് മു​ക്കി​യെ​ടു​ത്ത​തി​ന് ശേ​ഷം ചോ​ക്ലേ​റ്റ് ബാ​ര്‍ വ​റ​ക്കു​ന്നു. മാ​വ് ഗോ​ള്‍​ഡ​ന്‍ ആ​യും ക്രി​സ്പി​യാ​യും മാ​റു​മ്പോ​ള്‍ ഡ​യ​റി മി​ല്‍​ക്ക് സി​ല്‍​ക്ക് പ​ക്കോ​ഡ പ​കു​തി​യാ​യി മു​റി​ച്ചു വി​ള​മ്പു​ന്നു.

മൂ​ന്ന് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ഈ ​വീ​ഡി​യോ ക​ണ്ട​ത്. ഈ ​പു​തി​യ പ​രീ​ക്ഷ​ണം ക​ണ്ട് വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യും ആ​ളു​ക​ളെ​ത്തി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment