വി​ദ്യാ​ർ​ഥി​ക​ൾ ഡി​വൈ​എ​ഫ്ഐ പ​രി​പാ​ടി​യി​ൽ; അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി ബി​ജെ​പി


കൂ​ത്തു​പ​റ​മ്പ്: ഡി​വൈ​എ​ഫ്‌​ഐ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ ബി​ജെ​പി രം​ഗ​ത്ത്.

ആ​രോ​പ​ണ വി​ധേ​യ​രാ‌​യ അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ചി​റ്റാ​രി​പ്പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി ചി​റ്റാ​രി​പ്പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ല്‍ കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നും ബി​ജെ​പി ആ​രോ​പി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 15 ന് ​ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം മാ​ങ്ങാ​ട്ടി​ടം കൈ​തേ​രി​യി​ൽ ന​ട​ത്തി​യ കാ​ൽ​ന​ട പ്ര​ച​ര​ണ ജാ​ഥ​യി​ൽ പ്ര​ദേ​ശ​ത്തെ ബ​ഡ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നു വേ​ണ്ടി പ്രേ​രി​പ്പി​ച്ച സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്‌​ട​ർ​ക്കും മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന അ​ധി​കൃ​ത​രി​ൽനി​ന്നു നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment