കാ​ത്തി​രി​പ്പി​ൽ ലോ​കം; ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്ര​നി​ൽ തൊ​ടു​ന്ന​ത് ഇ​ന്നു വൈ​കു​ന്നേ​രം 6.04ന്

​ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ അ​ന്യ​ഗ്ര​ഹ​പ​ര്യ​വേ​ക്ഷ​ണ പേ​ട​ക​മാ​യ ച​ന്ദ്ര​യാ​ൻ 3 ഭൂ​മി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​ന്ന നി​മി​ഷ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ൽ ഭാ​ര​തം മാ​ത്ര​മ​ല്ല, ലോ​കം മു​ഴു​വ​നു​മു​ണ്ട്. ഇ​ന്നോ​ളം ഒ​രു ചാ​ന്ദ്ര​ദൗ​ത്യ​വും ക​ട​ന്നു​ചെ​ന്നി​ട്ടി​ല്ലാ​ത്ത ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലാ​ണ് ച​ന്ദ്ര​യാ​ൻ ഇ​റ​ങ്ങാ​ൻ പോ​കു​ന്ന​തെ​ന്ന​ത് ആ​കാം​ക്ഷ കൂ​ട്ടു​ന്നു.

ഇ​ന്നു വൈ​കു​ന്നേ​രം 6.04നാ​ണ് സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ദൗ​ത്യം വി​ജ​യി​ച്ചാ​ൽ ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ ഉ​പ​ഗ്ര​ഹ​മി​റ​ക്കു​ന്ന ആ​ദ്യ​രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും. ച​ന്ദ്ര​നി​ൽ സോ​ഫ്റ്റ്‍​ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മെ​ന്ന ഖ്യാ​തി​യും ഇ​ന്ത്യ​ക്കു സ്വ​ന്തം.

വൈ​കി​ട്ട് 5.45 മു​ത​ൽ 6.04 വ​രെ പ​ത്തൊ​ൻ​പ​ത് മി​നി​റ്റ് ച​ങ്കി​ടി​പ്പ് കൂ​ട്ടു​ന്ന നി​മി​ഷ​ങ്ങ​ളാ​യി​രി​ക്കും. ഓ​രോ പ​രാ​ജ​യ സാ​ധ്യ​ത​യും മു​ൻ​കൂ​ട്ടി ക​ണ്ട് അ​തി​നെ​ല്ലാം പ്ര​തി​വി​ധി​യും ത​യാ​റാ​ക്കി​യാ​ണ് ഐ​എ​സ്ആ​ർ​ഒ ദൗ​ത്യം വി​ജ​യി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന​ത് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു.

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ മാ​ൻ​സി​ന​സ് സി, ​സിം​പി​ലി​യ​സ് എ​ൻ ഗ​ർ​ത്ത​ങ്ങ​ളു​ടെ ഇ​ട​യി​ലാ​ണ് ച​ന്ദ്ര​യാ​ൻ മൂ​ന്ന് ഇ​റ​ങ്ങു​ക. നാ​ല് കി​ലോ​മീ​റ്റ​ർ വീ​തി​യും 2.4 കി​ലോ​മീ​റ്റ​ർ നീ​ള​വു​മു​ള്ള പ്ര​ദേ​ശ​മാ​ണ് ലാ​ൻ​ഡിം​ഗി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്ആ​ർ​ഒ ടെ​ലി​മെ​ട്രി ആ​ൻ​ഡ് ട്രാ​ക്കിം​ഗ് ക​മാ​ൻ​ഡ് നെ​റ്റ് വ​ർ​ക്ക് വ​ഴി​യാ​ണ് പേ​ട​ക​വു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ട​ക്കു​ന്ന​ത്. ഭൂ​മി​യി​ൽ നി​ന്നു​ള്ള സി​ഗ്ന​ലു​ക​ൾ ലാ​ൻ​ഡ​റി​ലേ​ക്ക് എ​ത്തു​ന്ന​ത് ഇ​ന്ത്യ​യു​ടെ പ​ഴ​യ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ ര​ണ്ട് ഓ​ർ​ബി​റ്റ​ർ വ​ഴി​യാ​ണ്.

ഇ​ന്ത്യ​ൻ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി യൂ​റോ​പ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​ടെ​യും നാ​സ​യു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. ലാ​ൻ​ഡിം​ഗ് പ്ര​ക്രി​യ തു​ട​ങ്ങു​ന്ന​തി​ന് ര​ണ്ട് മ​ണി​ക്കൂ​ർ മു​മ്പ് അ​വ​സാ​ന ഘ​ട്ട ക​മാ​ൻ​ഡു​ക​ൾ പേ​ട​ക​ത്തി​ലേ​ക്ക് അ​യ​യ്ക്കും പി​ന്നെ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് പേ​ട​ക​ത്തി​ലെ സോ​ഫ്റ്റ്‍​വെ​യ​റാ​ണ്.

മ​ണി​ക്കൂ​റി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന പേ​ട​ക​ത്തി​ന്‍റെ വേ​ഗം കു​റ​ച്ച് സെ​ക്ക​ൻ​ഡി​ൽ ര​ണ്ട് മീ​റ്റ​ർ എ​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ച്ചി​ട്ട് വേ​ണം ലാ​ൻ​ഡ് ചെ​യ്യാ​ൻ. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​തി​കൂ​ല​മാ​ണെ​ങ്കി​ൽ നാ​ലു ദി​വ​സം​കൂ​ടി ച​ന്ദ്ര​നെ ഭ്ര​മ​ണം ചെ​യ്യാ​നു​ള്ള ഇ​ന്ധ​നം പേ​ട​ക​ത്തി​ലു​ണ്ട്.

ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന ച​രി​ത്ര​മു​ഹൂ​ര്‍​ത്തം ത​ത്സ​മ​യം കാ​ണാം. ഇ​ന്ന് വൈ​കു​ന്നേ​രം 5.20 മു​ത​ല്‍ ഐ​എ​സ്ആ​ര്‍​ഒ​യു​ടെ വെ​ബ്‌​സൈ​റ്റി​ലും യു​ട്യൂ​ബ് ചാ​ന​ലി​ലും ഫേ​സ്ബു​ക്കി​ലും ത​ത്സ​മ​യ​ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം ദൂ​ര​ദ​ര്‍​ശ​ന്‍ ദേ​ശീ​യ ചാ​ന​ലി​ലും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​മു​ണ്ടാ​കും.

ഇ​റ​ങ്ങി​യ​ശേ​ഷം എ​ന്തു ചെ​യ്യും

ച​ന്ദ്ര​യാ​ന്‍ 3ന്‍റെ ലാ​ൻ​ഡ​റി​നും റോ​വ​റി​നും ഒ​രു ചാ​ന്ദ്ര​ദി​നം (ഭൂ​മി​യി​ലെ 14 ദി​വ​സം) അ​വി​ടെ​യു​ള്ള ചു​റ്റു​പാ​ടു​ക​ൾ പ​ഠി​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണു​ള്ള​ത്. ച​ന്ദ്രോ​പ​രി​ത​ലം നി​രീ​ക്ഷി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഭൂ​മി​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ച​ന്ദ്ര മ​ണ്ഡ​ല​ത്തി​ലെ മൂ​ല​ക​ങ്ങ​ളു​ടെ ഘ​ട​ന അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ഗ്യാ​ൻ ശേ​ഖ​രി​ക്കും. ഇ​ത് ലാ​ൻ​ഡ​റി​ലേ​ക്ക​യ​ച്ച് അ​വി​ടെ​നി​ന്നാ​കും ഐ​എ​സ്ആ​ർ​ഒ​യു​ടെ ബം​ഗ​ളൂ​രു കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ക.

ലാ​ൻ​ഡ് ചെ​യ്താ​ലു​ട​ൻ വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ പാ​ന​ലു​ക​ളി​ലൊ​ന്ന് നി​വ​ർ​ത്തി റോ​വ​റി​നു പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ പാ​ത​യൊ​രു​ക്കും. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ തൊ​ട്ട​തി​ന് പി​ന്നാ​ലെ വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ ഒ​രു​വ​ശ​ത്തെ പാ​ന​ൽ തു​റ​ക്കും. ഇ​ത് പ്ര​ഗ്യാ​ൻ റോ​വ​റി​ന് ഒ​രു റാ​ന്പ് സൃ​ഷ്ടി​ക്കും. ആ​റു ച​ക്ര​ങ്ങ​ളി​ൽ ഉ​രു​ളു​ന്ന റോ​വ​റി​നു മേ​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക​യും ഐ​എ​സ്ആ​ർ​ഒ​യു​ടെ ലോ​ഗോ​യും പ​തി​ച്ചി​ട്ടു​ണ്ട്.

ലാ​ൻ​ഡ് ചെ​യ്ത് നാ​ലു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​വും റോ​വ​ർ പു​റ​ത്തി​റ​ങ്ങു​ക. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ, സെ​ക്ക​ൻ​ഡി​ൽ ഒ​രു സെ​ന്‍റി​മീ​റ്റ​ർ ആ​യി​രി​ക്കും ഇ​തി​ന്‍റെ വേ​ഗം. ഉ​രു​ളു​ന്ന സ്ഥ​ല​ത്തെ​ല്ലാം ഇ​ത് ദേ​ശീ​യ​പ​താ​ക​യു​ടെ​യും ഐ​എ​സ്ആ​ർ​ഒ ലോ​ഗോ​യു​ടെ​യും അ​ട​യാ​ള​ങ്ങ​ൾ പ​തി​പ്പി​ക്കും.

ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ വെ​ള്ളം കാ​ണു​മോ?

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വം ഉ​ത്ത​ര​ധ്രു​വ​ത്തെ​ക്കാ​ൾ വ​ള​രെ വ​ലു​താ​യി തു​ട​രു​ന്ന​തി​നാ​ലും ചു​റ്റു​മു​ള്ള സ്ഥി​ര​മാ​യ നി​ഴ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ട്ടു​ന്ന​തി​നാ​ലു​മാ​ണ് പ​ര്യ​വേ​ക്ഷ​ണ​ത്തി​നു ദ​ക്ഷി​ണ​ധ്രു​വം​ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം.

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ ഇ​തു​വ​രെ ഒ​രു ഉ​പ​ഗ്ര​ഹ​വും സോ​ഫ്റ്റ് ലാ​ൻ​ഡ് ചെ​യ്തി​ട്ടി​ല്ല എ​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​നു കാ​ര​ണ​മാ​യി. യു​എ​സ്, ചൈ​ന, പ​ഴ​യ സോ​വി​യ​റ്റ് യൂ​ണി​യ​ൻ എ​ന്നി​വ​രാ​ണ് ഇ​തി​നു മു​ന്പ് ച​ന്ദ്ര​നി​ൽ സോ​ഫ്‌​റ്റ്‌​ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.

“ലൂ​ണ’​യു​ടെ പ​രാ​ജ​യം

റ​ഷ്യ​യു​ടെ ലൂ​ണ 25 ബ​ഹി​രാ​കാ​ശ പേ​ട​കം നി​യ​ന്ത്ര​ണം വി​ട്ട് ച​ന്ദ്ര​നി​ൽ പ​തി​ച്ച​തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ച​ന്ദ്ര​യാ​ന്‍ 3ന്‍റെ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ച​ന്ദ്ര​യാ​ന്‍ 3 വി​ജ​യ​മാ​യാ​ൽ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യു​ടെ യ​ശ​സ് കു​തി​ച്ചു​യ​രും. ജൂ​ലൈ 14നാ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക് III (LVM 3) റോ​ക്ക​റ്റ് ച​ന്ദ്ര​യാ​ൻ 3നെ ​വ​ഹി​ച്ച് ച​ന്ദ്ര​നെ ല​ക്ഷ‍്യ​മാ​ക്കി കു​തി​ച്ചു​യ​ർ​ന്ന​ത്.

 

Related posts

Leave a Comment