മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ തിരിച്ച് വീട്ടിലേക്ക് വരുന്ന പോലെയാണ് എനിക്ക് തോന്നാറ്. അത് ലൊക്കേഷന്‍ എവിടെയായാലും കുഴപ്പമില്ല.
നമ്മുടെ ഭാഷയില്‍ സ്ക്രിപ്റ്റ് കിട്ടുമ്പോള്‍ എനിക്ക് ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ മതി. എനിക്കതില്‍ വേറെ വലിയ പഠനമൊന്നും ആവശ്യമില്ല.
ഏറ്റവും കംഫര്‍ട്ട് മലയാളത്തില്‍ തന്നെയാണ്. ഞാന്‍ ചെന്നൈയില്‍ വളര്‍ന്നതുകൊണ്ട് എനിക്ക് ഫെമിലിയര്‍ തമിഴാണ്. പിന്നെ ഹിന്ദി.
തെലുങ്ക് ആണ് എനിക്കിപ്പോഴും മുഴുവന്‍ അറിയാത്തത്. തെലുങ്ക് മനസിലായി തുടങ്ങി. പറയാന്‍ പക്ഷെ നന്നായി അറിയില്ല.