കു​ട്ടി​ക്കാ​ല​ത്തെ അ​ല​സ​ത ഹൃ​ദ്രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം; പുതിയ പഠന റിപ്പോർട്ടിലെ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്…

വാ​ഷിം​ഗ്ട​ൺ: കു​ട്ടി​ക്കാ​ല​ത്തെ അ​ല​സ​ത പി​ന്നീ​ട് യു​വ​ത്വ കാ​ല​ത്ത് ഹൃ​ദ്രോ​ഗ​ത്തി​നും ഹൃ​ദ​യാ​ഘാ​ത​ത്തി​നും വ​രെ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് പ​ഠ​നം. ഇ​എ​സ്‌​സി കോ​ൺ​ഗ്ര​സ് 2023ൽ ​അ​വ​ത​രി​പ്പി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നി​ഷ്ക്രി​യ​രും അ​ല​സ​രു​മാ​യി ബാ​ല്യ​കാ​ലം ജീ​വി​ക്കു​ന്ന​ത് പി​ന്നീ​ട് ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യാ​വ​സ്ഥ അ​പ​ക​ടത്തിൽ എ​ത്തി​ച്ചേ​ക്കും

. അ​മി​ത​ഭാ​ര​മൊ​ന്നു​മി​ല്ലാ​ത്ത കു​ട്ടി​ക​ളാ​ണെ​ങ്കി​ലും പോ​ലും കു​ട്ടി​ക്കാ​ലം മു​ത​ൽ യൗ​വ​നം വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ശ​രീ​രി​ക​മാ​യി സ​ജീ​വ​മ​ല്ലെ​ങ്കി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തി​ന് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് പ​ഠ​നം ക​ണ്ടെ​ത്തി.

പ​ഠ​ന​ത്തി​നാ​യി നി​രീ​ക്ഷി​ച്ച കു​ട്ടി​ക​ൾ ദി​വ​സ​ത്തി​ൽ ആ​റ് മ​ണി​ക്കൂ​റി​ല​ധി​കം ഉ​ദാ​സീ​ന​രാ​യി​രു​ന്നു. ‌യൗ​വ​ന​കാ​ലം എ​ത്തി​യ​പ്പോ​ഴേ​ക്കും ഈ ​സ​മ​യം ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ർ വ​ർ​ധി​ച്ചെ​ന്ന് പ​ഠ​നം പ​റ​യു​ന്നു.

കു​ട്ടി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വീ​ഡി​യോ ഗെ​യി​മു​ക​ളി​ലും ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഈ​സ്റ്റേ​ൺ ഫി​ൻ‌​ലാ​ൻ‌​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​ആ​ൻ​ഡ്രൂ അ​ഗ്ബ​ജെ പ​റ​യു​ന്നു.

ടി​വി, മൊ​ബൈ​ൽ തു​ട​ങ്ങി​യ സ്ക്രീ​നു​ക​ൾ​ക്ക് മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ൾ കു​ത്തി​യി​രി​ക്കു​ന്ന പ്ര​വ​ണ​ത പി​ന്നീ​ട് ഹൃ​ദ​യാ​ഘാ​ത​ത്തി​നും പ​ക്ഷാ​ഘ​ത​ത്തി​നും സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഈ ​ശീ​ലം മാ​റ്റി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment