വെയിലത്ത് ഇറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ നമ്മള് ഭയക്കുന്നത് സൂര്യന്റെ ചൂടിനെയാണ്. ചൂടേറ്റാൽ ചര്‍മത്തിനുണ്ടാകുന്ന കരിവാളിപ്പാണ് അതിന് കാരണം. സാധാരണ സൺ ടാനിൽ നിന്ന് രക്ഷനേടാൻ സണ്‍സ്ക്രീനാണ് ഉപയോഗിക്കുന്നത്.
എന്നാല്‍ ചര്‍മത്തിന് പുറത്ത് ഇങ്ങനെ സംരക്ഷണം നല്കുന്നതുപോലെ ചര്‍മ്മത്തിന് ഉള്ളിൽ നിന്നും സംരക്ഷണം നല്കാന് കഴിയും. അതിന് ഒരുപാട് ദൂരമൊന്നും പോകണ്ട കാര്യമില്ല. നമ്മുടെ വിരല്‍ത്തുമ്പില്‍ തന്നെയുണ്ട് പരിഹാര മാർഗങ്ങൾ.
പുറത്തെ കൊടും ചൂടില്‍ നിന്ന് തല്‍ക്ഷണം തണുപ്പ് നൽകുന്ന ഒന്നാണ് നാരങ്ങാ നീര്. വൈറ്റമിന്‍ സി, ആന്റി ഓക്സിഡന്റുകൾ എന്നിവയാല്‍ നാരങ്ങാ സമ്പുഷ്ടമാണ്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ അകറ്റാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ കാണുന്ന ഫ്രീ റാഡിക്കിളില് നിന്ന് ഇവ സംരക്ഷിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനോ ദഹനം വര്‍ധിപ്പിക്കുന്നതിനോ വേണ്ടിയാണ് സാധാരണ ഗ്രീന്‍ ടീ കുടിക്കുന്നത്. എന്നാൽ പാനീയത്തിലെ പോളിഫെനോള്‍ ആന്റി ഓക്സിഡന്റുകൾക്ക്ചര്മ്മത്തിലെ കരിവാളിപ്പ് മാറ്റാനും സൂര്യാഘാതത്തിന്റെ പ്രതികൂല ഫലങ്ങള്‍ തടയാനും കഴിയും.
പഴമെന്നോ പച്ചക്കറിയെന്നോ വിശേഷിപ്പിക്കാവുന്ന ഒന്നാണ് തക്കാളി. ഇതിൽ ലാക്കോപീന് അടങ്ങിയിട്ടുണ്ട്. ഇവ യുവിഎ, യുവിബി റേഡിയേഷനുകള്‍ ആഗീരണം ചെയ്യുകയും സൂര്യാഘാതം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
പ്രകൃതി ദത്തമായ മോയ്സ്ചറൈസറാണ് തേങ്ങാവെള്ളം. ഇത് ചര്‍മ്മത്തെ മൃദുവാക്കാനും മാലിന്യങ്ങള്‍ നീക്കം ചെയാനും സഹായിക്കുന്നു.
വേനല്‍കാലത്ത് ഉയര്‍ന്ന ജലാംശമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം, മാംഗനീസ് എന്നിവ നിയന്ത്രിക്കാന്‍ സാധിക്കും. ഇത് നഷ്ടപ്പെട്ട ദ്രാവകവും പോഷകങ്ങളും വീണ്ടും നിറയ്ക്കുന്നു.
ഉയര്‍ന്ന ജലാംശമുള്ള ഭക്ഷണങ്ങള്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സൂര്യന്റെ ചൂടിനെ കൂടുതല്‍ പ്രതിരോധിക്കുന്നു. ഇത് ചര്‍മ്മത്തിനുണ്ടാകുന്ന കരിവാളിപ്പില്‍ നിന്ന് രക്ഷിക്കുന്നു.