ദുൽഖറിന്റെ ഒരു സ്റ്റാർഡം പ്രകടിപ്പിക്കുന്ന സിനിമ തന്നെയാകും കിംഗ് ഓഫ് കൊത്ത. മോളിവുഡിന്റെ സുൽത്താനല്ലേ ദുൽഖർ.
ദുൽഖർ എന്നെ അനിയനെപോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മാനസികമായി നേരത്തെതന്നെ അങ്ങനെയൊരു ബന്ധമാണുള്ളത്.
ഒരുപക്ഷെ എല്ലാവരും അറിയുന്ന വിധത്തിലേക്ക് അത് എത്തിയത് ഇപ്പോഴാണ്. ഈ സിനിമയുടെ പ്രമോഷൻ സമയത്തൊക്കെ ആ ബോണ്ടിംഗ് കുറച്ചുകൂടി ശക്തമായിട്ടുണ്ട്.
ഞാൻ എന്റെ അച്ഛന് നൽകുന്നത് പോലെ ഒരു ബഹുമാനംതന്നെയാണ് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും നൽകുന്നത്.