കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്ന് കോടതിയില്‍ മൊഴിനല്‍കും.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കുക. മോണ്സണ് മാവുങ്കല്‍ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദന് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രസ്താവന തനിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി.
മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോള്‍ കെ. സുധാകരന് പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ ആരോപണം.
ഇതിനെതിരേയാണ് സുധാകരന് അപകീര്‍ത്തിക്കേസ് നല്‍കിയത്. ദേശാഭിമാനിക്കെതിരേയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേയും മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.