നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ മുതല്‍ ആവശ്യ ധാതുക്കളും വിറ്റാമിനുകളും വരെ മുട്ടയില്‍ നിന്ന് ലഭിക്കും.
ഇത് ദിവസം മുഴുവന്‍ ഊര്‍ജം നല്കാന് സഹായിക്കുന്നതാണ്. ആരോഗ്യ വിദഗ്ദരുടെ അഭിപ്രായത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും കലോറിയും കഴിക്കുന്നത് പ്രധാനമാണ്. എന്നാല്‍ കൊഴുപ്പ് ശരീരത്തില്‍ നിന്ന് മാറ്റണ്ടതും അതുപോലെതന്നെ പ്രധാനപ്പെട്ടതാണ്.
സംഭരിച്ച ഊര്‍ജം ഓക്സിഡേറ്റീവ് സ്ട്രെസ് വര്‍ദ്ധിപ്പിക്കാൻ കാരണമാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അതിനാലാണ് മുട്ടയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് കഴിക്കുന്നതില്‍ പരിധി വയ്ക്കണമെന്ന് പറയുന്നത്.
മുട്ട അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് കഴിക്കാത്തവരായി താരതമ്യപ്പെടുത്തുമ്പോള്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തിയത്.
JAMA ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പ്രതിദിനം മുട്ട കൂടുതലായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. ശരിയായ അളവില്‍ മുട്ട കഴിച്ചാല്‍ ആരോഗ്യത്തിന് ഉത്തമമാണ്. പലരും ഇത് അമിതമായി കഴിക്കുന്നു. പ്രത്യേകിച്ച് മഞ്ഞക്കുരു, ഇത് പിന്നീട് ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
വിദഗ്ദരുടെ അഭിപ്രായത്തില്‍ മുട്ടയുടെ മഞ്ഞക്കുരുവില് കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ ശരിയായ അളവില്‍ കഴിച്ചില്ലെങ്കില്‍ ശരീരത്തില്‍ അടിഞ്ഞു കൂടാനുള്ള സാധ്യതയുണ്ട്. ധാരാളം മുട്ടകള്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും ഇടയാക്കും.