സൗ​ദി​യി​ൽ ട്രെ​യി​ല​റി​ലി​ടി​ച്ച് കാർ ക​ത്തി; നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

റി​യാ​ദ്: കു​വൈ​ത്തി​ൽ​നി​ന്ന് റി​യാ​ദി​ലേ​ക്ക് ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തി​യ നാ​ലം​ഗ ഇ​ന്ത്യ​ൻ കു​ടും​ബം അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഗൗ​സ് ദാ​ന്തു (35), ഭാ​ര്യ ത​ബ്റാ​ക് സ​ർ​വ​ർ (31), മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ദാ​മി​ൽ ഗൗ​സ് (ര​ണ്ട്), മു​ഹ​മ്മ​ദ് ഈ​ഹാ​ൻ ഗൗ​സ് (നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​ന് റി​യാ​ദി​ന​ടു​ത്ത് തു​മാ​മ​യി​ൽ ഹ​ഫ്ന-​തു​വൈ​ഖ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ന്ത്യ​ൻ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന ഫോ​ർ​ഡ് കാ​റും സൗ​ദി പൗ​ര​ൻ ഓ​ടി​ച്ച​ന്ന ട്രെ​യി​ല​റും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ളും രേ​ഖ​ക​ളും ചാ​ര​മാ​യി.

Related posts

Leave a Comment