പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ് ; മു​ന്‍ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ​യെ​യും ചോ​ദ്യം ചെ​യ്യും


കൊ​ച്ചി: പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ നാ​ലാം പ്ര​തി മു​ന്‍ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ​യേ​യും ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യും.

സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ബി​ന്ദു​ലേ​ഖ, മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് പു​രാ​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കി​യ ശി​ല്പി കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് എ​ന്നി​വ​രെ​ക്കൂ​ടി ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​ബ്രാ​ഞ്ച് പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.

ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്ന​തി​നാ​ണ് ഇ​രു​വ​രെ​യും പ്ര​തി​ചേ​ര്‍​ത്തി​ട്ടു​ള്ള​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.ഇ​തോ​ടെ കേ​സി​ലെ പ്ര​തി​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി.

ബി​ന്ദു​ലേ​ഖ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മോ​ന്‍​സ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് പ​ണം എ​ത്തി​യി​ട്ടു​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.ത​ന്‍റെ പ​ക്ക​ലി​ല്‍നി​ന്ന് എ​ത്തി​ച്ച​ത് പു​രാ​വ​സ്തു​ക്ക​ള്‍ അ​ല്ലെ​ന്ന് അ​റി​ഞ്ഞി​ട്ടും മോ​ന്‍​സ​ന്‍റെ ത​ട്ടി​പ്പ് പു​റ​ത്തു​പ​റ​യാ​തെ കൂ​ട്ടു​നി​ന്ന​താ​ണ് സ​ന്തോ​ഷി​നെ പ്ര​തി​ചേ​ര്‍​ക്കാ​ന്‍ കാ​ര​ണം.

Related posts

Leave a Comment