പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിയുടെ 40-ാം ചരമദിനത്തില്‍ പുതുപ്പള്ളി പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് ജനപ്രവാഹം. പാര്‍ട്ടി പ്രവര്‍ത്തകരും നാടിന്റെ നാനാഭാഗത്തു നിന്നുള്ള ആളുകളും രാവിലെ കബറിടത്തിങ്കലെത്തി.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ രാവിലെ ചരമദിനാചരണത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മുഖ്യകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് കല്ലറയില്‍ ധൂപ പ്രാര്‍ഥനയും നടന്നു. പതിനായിരത്തോളം പേര്‍ക്ക് പ്രഭാതഭക്ഷണവും പള്ളിയില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പ്രചാരണപരിപടികൾ ഇന്നു നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം, 40-ാം ചരമദിനത്തെ ഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രാവിലെ സ്മൃതിയാത്രകള്‍, സര്‍വമത പ്രാര്‍ഥന എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്..
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വൈകുന്നേരം പുതുപ്പള്ളി പള്ളിയില്‍നിന്ന് പുതുപ്പള്ളി കവലയിലേക്കു പദയാത്രയും തുടര്‍ന്നു യുവജനസംഗമവും നടത്തുന്നുണ്ട്.
മരണാനന്തര ചടങ്ങുകൾ പൂര്‍ത്തിയാകുന്നത് നാളെ തിരുവനന്തപുരത്ത് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെയും തുടര്‍ന്ന് പുതുപ്പള്ളി ഹൗസിലെ പ്രാര്‍ഥനകളോടെയുമാണ്.
ജെയ്കിന്റെ പര്യടനം മീനടത്ത്
പുതുപ്പള്ളി: ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് മീനടം പഞ്ചായത്തില്‍ പര്യടനം തുടങ്ങി. രാവിലെ വട്ടാക്കാവില് നിന്നും ആരംഭിച്ച പര്യടനം ആറാണി, ഒണക്കപ്ലാവ്, പുതുവയല്‍, മൂന്നാംമൈല്‍, പമ്പുകവല, കങ്ങഴക്കുന്ന് എന്നിവിടങ്ങളിലെത്തി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ക്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥി സ്വീകരിക്കാനെത്തിയത്.
ജന്മനാടിന്റെ സ്നേഹത്തണലില്‍ അനുഗ്രഹാശംസകള്‍ ഏറ്റുവാങ്ങിയായിരുന്നു ഇന്നലെ സ്ഥാനാര്‍ഥിയുടെ പര്യടനം. മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്ത് നിന്നാണ് ഇന്നലെ ജെയ്ക് സി. തോമസി വാഹന പര്യടനത്തിനു തുടക്കം കുറിച്ചത്.
കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി പര്യടനം ഉദ്ഘാടനം ചെയ്തു. അരീപ്പറമ്പ്, വയലാട്ടു മറ്റം, പണിക്കമറ്റം എന്നി സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥി എത്തിയപ്പോള്‍ പുഷ്പവൃഷ്ടി നടത്തി നാട്ടുകാര്‍ സ്വീകരിച്ചു.
ലിജിൻ ലാൽ കൂരോപ്പടയിൽ
പുതുപ്പള്ളി: എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കുരോപ്പട പഞ്ചായത്തിലാണ് പര്യടനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനൊപ്പമാണ് വാഹന പര്യടനം.
വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ടഭ്യര്‍ഥിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം സംസ്ഥാന അധ്യക്ഷന്‍ കൂടി എത്തിയതോടെ ആവേശമായി. മണര്‍കാട് ദേവീക്ഷേത്രത്തിലെ ദര്ശനത്തിനുശേഷമാണു പര്യടനം തുടങ്ങിയത്.
മാലം നടയ്ക്കല്‍ ഇല്ലത്ത് കെ.കെ. ശര്‍മയുടെ വസതിയിലും തുടര്‍ന്നു ക്ഷേത്ര മേല്‍ശാന്തിയെയും സന്ദര്‍ശിച്ച് അനുഗ്രഹം തേടി. പാമ്പാടി വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഓണാഘോഷ ചടങ്ങിൽ കുട്ടികള്‍ക്കൊപ്പം ഓണസദ്യയിലും പങ്കെടുത്തു.
ഭവനസന്ദർശനവുമായി ആം ആദ്മി
പുതുപ്പള്ളി: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ലൂക് തോമസിന്റെ പ്രചാരണാര്‍ഥം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലേക്ക് എത്തിക്കഴിഞ്ഞു. കടുത്തുരുത്തി മണ്ഡലം പ്രവര്‍ത്തകര്‍ പുതുപ്പള്ളി പഞ്ചായത്തിലെ പകുതിയിലധികം വീടുകളില്‍ സന്ദര്‍ശനം നടത്തിയതായി ഭാരവാഹികള്‍ പറഞ്ഞു.
കൊടി തോരണങ്ങളുടെയും പടുകൂറ്റന്‍ ഫ്ളക്സുകളുടെയും ഗതാഗതം സ്ഥംഭിപ്പിച്ചുകൊണ്ടുള്ള വാഹന ജാഥകളുടെയും ഇടയില്‍ സമ്മതി ദായകരെ നേരില്‍ കണ്ടു പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ ദൗത്യം. വരുംദിവസങ്ങളില്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണു പാര്‍ട്ടിയുടെ ലക്ഷ്യം.
പുതുപ്പള്ളിയിൽ പ്രചാരണം ടോപ്
പുതുപ്പള്ളി: വെട്ടെടുപ്പിനു 10 ദിവസം ബാക്കി നില്‍ക്കെ പുതുപ്പള്ളിയിലെ പ്രചാരണരംഗം സജീവമായി. ദേശീയ, സംസ്ഥാന നേതാക്കള്‍ പുതുപ്പള്ളിയില്‍ പ്രചാരണത്തിരക്കിലാണ്.
രാപകല്‍ ഭേദമെന്യെ നേതാക്കന്മാര് വോട്ടുതേടി വീടുവീടാന്തരം കയറിയിറങ്ങുകയാണ്. പുതുപ്പള്ളി മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടലുകളും നിറഞ്ഞു കഴിഞ്ഞു.
ഒരു മുറിപോലും ഒരു ഹോട്ടലുകളിലും ലഭിക്കാനില്ല. സാധാരണ നിരക്കിനെയും ഉയര്‍ത്തിയാണു പല ഹോട്ടലുകളിലും മുറികള്‍ നല്‍കുന്നത്. മണ്ഡലത്തിലെ പൂട്ടിക്കിടന്ന വീടുകള്‍ വരെ വാടകയ്ക്കു പോയി.
പുതുപ്പള്ളി, മണര്‍കാട്, പാമ്പാടി പ്രദേശങ്ങളില്‍ ഇരുനില വീട് 20 ദിവസത്തേക്ക് അറുപതിനായിരം രൂപയ്ക്കു വരെ ആവശ്യക്കാരുണ്ട്. രാഷ്ട്രീയ നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ വരെ പുതുപ്പള്ളിയില്‍ താമസിച്ചാണു പ്രചാരണത്തിനെത്തുന്നത്.
വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് താമസിക്കുന്നതിനും വീടുകളെയാണു ആശ്രയിക്കുന്നത്.റോഡുനീളെ പ്രചാരണവും രാഷ്ട്രീയ നേതാക്കളുടെ പരക്കം പാച്ചിലും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടായി തുടങ്ങി.
വാഹനങ്ങള്‍ അമിതിവേഗതയില് പായുന്നത് സാധാരണക്കാര്‍ക്ക് വഴി നടക്കുവാന്‍ പോലും സാധിക്കാതെയായി. കവലകള്‍ തോറും സമ്മേളനസ്ഥലങ്ങളായി കെട്ടിയടച്ചതോടെ വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഓണത്തിനുള്ള കച്ചവടം പൊടിപൊടിക്കാമെന്നു കരുതിയിരുന്ന വ്യാപാരികളെ തെരഞ്ഞെടുപ്പ് പ്രതികൂലമായി ബാധിച്ചു. കവലകള്‍ തിരക്കായതിനാല്‍ മണ്ഡലത്തിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ആളുകള്‍ എത്താതായി.
വഴിനീളെ പരിശോധനയുമായി പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങിയതും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ദുരിതമായി. അത്യാവശ്യ യാത്രക്കാരെ പോലും ഉദ്യോഗസ്ഥര്‍ വെറുതേവിടുന്നില്ല. തെരഞ്ഞെടുപ്പിന്റെ പരിശോധനയുടെ പേരില്‍ യാത്രക്കാരെ വാഹനങ്ങളില്‍നിന്നും ഇറക്കി നിര്‍ത്തിയാണു പലസ്ഥലങ്ങളിലും പരിശോധന. ഗിയറിൽ
ചു