തണുത്ത വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍ ഈ രണ്ട് വശങ്ങളും ഒന്നറിഞ്ഞുവെച്ചോളൂ…

ത​ണു​ത്ത വെ​ള്ളം ന​മ്മു​ടെ ശ​രീ​ര​ത്തി​ന് ഗു​ണ​ക​ര​മാ​ണോ അ​തോ ദോ​ഷ​ക​ര​മാ​ണോ എ​ന്ന​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള സം​വാ​ദ​ങ്ങ​ള്‍ ഇ​പ്പോ​ഴും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. പ​ല​രും ത​ണു​ത്ത വെ​ള്ളം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​മോ എ​ന്ന് ക​രു​തി ഒ​ഴി​വാ​ക്കാ​റു​ണ്ട്. ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ങ്കി​ലും, ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ന്ന​ത് വ​ഴി ഗു​ണ​ങ്ങ​ളു​മു​ണ്ടാകുറുണ്ട്.

ഉ​പാ​പ​ചയ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​ന്‍ ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ന്ന​ത് വ​ഴി സാ​ധി​ക്കു​ന്ന​താ​ണ്. ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ന്ന​ത് ഉ​പാ​പ​ച​യ നി​ര​ക്ക് താ​ല്‍​ക്കാ​ലി​ക​മാ​യി വ​ര്‍​ദ്ധി​പ്പി​ക്കു​മെ​ന്ന് നി​ര​വ​ധി പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നുണ്ട്.

ത​ണു​ത്ത വെ​ള്ളം പ​ല​പ്പോ​ഴും ചെ​റു​ചൂ​ടു​ള്ള​തി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ വ​ലി​ച്ചെ​ടു​ക്കു​ന്നു. ഇ​ത് മെ​ച്ച​പ്പെ​ട്ട ജ​ലാം​ശം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ശ​രി​യാ​യ ജ​ലാം​ശം നി​ല​നി​ര്‍​ത്തു​ന്ന​ത് ശ​രീ​ര​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അ​ത്യാ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ജേ​ണ​ല്‍ ഓ​ഫ് ഹ്യൂ​മ​ന്‍ ന്യൂ​ട്രീ​ഷ​ന്‍ ആ​ന്‍​ഡ് ഡ​യ​റ്റ​റ്റി​ക്‌​സ് അ​നു​സ​രി​ച്ച് ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന പ്ര​ക്രി​യ​യെ പി​ന്തു​ണ​യ്ക്കു​ന്നെന്ന് വ്യക്തമാക്കുന്നു.

ചു​ട്ടു​പൊ​ള്ളു​ന്ന ദി​വ​സ​ങ്ങ​ളി​ലോ ക​ഠി​ന​മാ​യ വ്യാ​യാ​മ​ത്തി​ന് ശേ​ഷ​മോ ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ന്ന​ത് പോ​ലെ ഉ​ന്മേ​ഷം ന​ല്‍​കു​ന്ന മ​റ്റൊ​ന്നി​ല്ല. ശ​രീ​ര ഊ​ഷ്മാ​വ് കു​റ​യ്ക്കാ​ന്‍ ത​ണു​ത്ത വെ​ള്ള​ത്തിന് ക​ഴി​യും.

ത​ല​വേ​ദ​ന​യോ പേ​ശി​വേ​ദ​ന​യോ മൂ​ല​മു​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത​ക​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​ല്‍ ത​ണു​ത്ത വെ​ള്ളം സ​ഹാ​യി​ക്കു​ന്ന​താ​ണ്. ര​ക്ത​ക്കു​ഴ​ലു​ക​ളെ സ​ങ്കോ​ചി​പ്പി​ക്കു​ന്ന​തി​നും വീ​ക്കം കു​റ​യ്ക്കു​ന്ന​തി​നും വേ​ദ​ന കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.

അ​തേ​സ​മ​യം ത​ണു​ത്ത വെ​ള്ളം കു​ടി​ക്കുന്നതിന് കുറച്ച് ദോ​ഷ​വ​ശ​ങ്ങ​ളു​മു​ണ്ട്. അ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ദ​ഹ​ന​പ്ര​ശ്‌​ന​ങ്ങ​ള്‍. ത​ണു​ത്ത വെ​ള്ള​ത്തി​ന് ആ​മാ​ശ​യ​ത്തി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ള്‍ സ​ങ്കോ​ചി​പ്പി​ക്കു​വാ​ന്‍ ക​ഴി​യും. ഇ​ത് ദ​ഹ​ന​ത്തെ ബാ​ധി​ക്കു​ക​യും അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

പോ​ഷ​കാ​ഹാ​ര വി​ദ​ഗ്ധ​യാ​യ ശി​ല്‍​പ അ​റോ​റ​യു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍ ത​ണു​ത്ത വെ​ള്ളം വൃ​ക്ക​ക​ളെ ദു​ര്‍​ബ​ല​മാ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. 

ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ന്ന​ത് വ​ഴി കൂ​ടു​ത​ല്‍ പേ​ര്‍​ക്കും ഉ​ണ്ടാ​കു​ന്ന മറ്റൊരു പ്ര​ശ്‌​ന​മാ​ണ് ജ​ല​ദോ​ഷം. നാ​ഷ​ണ​ല്‍ ലൈ​ബ്ര​റി ഓ​ഫ് മെ​ഡി​സി​നി​ല്‍ പ്ര​സി​ദ്ധീ​രി​ച്ച ഒ​രു പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്ന​ത് ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ന്ന​ത് മൂ​ക്കി​ലെ ക​ഫം ക​ട്ടി​യാ​കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്നാ​ണ്. നി​ങ്ങ​ള്‍​ക്ക് ജ​ല​ദോ​ഷ​മോ ചു​മ​യോ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ത​ണു​ത്ത വെ​ള്ളം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

 

Related posts

Leave a Comment