ഒട്ടുമിക്ക കുട്ടികളും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ക്ക് അടിമപ്പെട്ടിരിക്കുന്ന കാലമാണിത്. മാതാപിതാക്കളുടെ വിലക്കുകളെ മറികിടന്ന് ഏത് വിധേനയും അവര്‍ ഫോണ്‍ ഉപയോഗിക്കുമെന്നതാണ് സത്യം. പഠിക്കാനെന്ന വ്യജേന തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അമ്മയെ കബിളിപ്പിക്കാന്‍ ഒരു കുട്ടി സമര്‍ത്ഥമായി കണ്ടത്തിയ വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫെജന് എന്ന ആളുടെ എക്സിലെ അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഒരു കുട്ടി തന്റെ മുറിയിലിരുന്നു പഠിക്കുന്നതായി കാണിക്കുന്നു. എന്നാല്‍ കുട്ടി പഠിക്കുന്നതിന് പകരം ചുമരിലെ കയറില്‍ ബന്ധിച്ചിരിക്കുന്ന മൊബൈല്‍ ഫോണില്‍ വീഡിയോ കാണുകയാണ്.
ഓരോ തവണ വാതില്‍ തുറക്കുമ്പോഴും ഫോണ്‍ മുകളിലേക്ക് തെറിച്ച് ഒരു തുണിക്കഷ്ണത്തിനടിയില് മറയുന്ന തരത്തിലാണ് കയര്‍ കെട്ടിയിരിക്കുന്നത്.
കുട്ടിയുടെ അമ്മ മുറിയില്‍ വന്ന് തന്റെ മകന് പഠിക്കുകയാണെന്ന് കരുതി അഭിനന്ദിച്ച് അവന്റെ തലയില്‍ തലോടുന്നത് വീഡിയോ കൂടുതല്‍ രസകരമാക്കുന്നു. യഥാര്‍ത്ഥത്തില്‍ താന്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പഠിക്കുകയാണെന്ന് കരുതി അമ്മയെ കബിളിപ്പിക്കാന്‍ കുട്ടിക്ക് കഴിഞ്ഞു.
സ്മാര്‍ട്ട് ബോയ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ നിരവധിപേര്‍ കാണുകയും കമന്റ് ചെയ്യുകയും ചെയ്തു.
Smart boy 😂pic.twitter.com/lXKoy7ZVK6
— Figen (@TheFigen_) August 24, 2023