പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​ന് ദ​ളി​ത് പെ​ൺ​കു​ട്ടി​ക്ക് മ​ർ​ദ​നം; ആൾക്കൂട്ടം സ​ഹോ​ദ​ര​നെ തല്ലിക്കൊന്നു; അ​മ്മ​യെ വി​വ​സ്ത്ര​യാ​ക്കി

 

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സ​ഹോ​ദ​രി ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ന്‍റെ പേ​രി​ൽ ദ​ലി​ത് യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. സ​ഹോ​ദ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ആ​ക്ര​മി​ക​ൾ ഇ​വ​രു​ടെ മാ​താ​വി​നെ വി​വ​സ്ത്ര​യാ​ക്കു​ക​യും വീ​ട് ത​ല്ലി ത​ക​ർ​ക്കു​ക​യും ചെ​യ്തു.

സാ​ഗ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 2019ലാ​ണ് 18കാ​രി​യാ​യ ദ​ളി​ത് പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​ക പീ​ഡ​ന​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ​ക്ക് മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും ഇ​വ​രു​ടെ ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങാ​ത്ത​താ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം. വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പെ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട് സ​ഹോ​ദ​രി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി.

മ​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മി​ക​ൾ മാ​താ​വി​നെ വി​വ​സ്ത്ര​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ എ​ത്തി​യാ​ണ് ഇ​വ​ർ​ക്ക് ധ​രി​ക്കാ​ൻ വ​സ്ത്രം ന​ൽ​കി​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും ആ​ക്ര​മി​ക​ൾ ഗ്രാ​മ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി. ഗ്രാ​മ​ത്തി​ലെ ഓ​രോ വീ​ടു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യ ആ​ക്ര​മി​ക​ൾ എ​ല്ലാ​വ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഗ്രാ​മ​ത്തി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം സ​ഹാ​യം ന​ൽ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​റ​പ്പു​ന​ൽ​കു​ക​യും ആ​ക്ര​മി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ച​തി​നെ​യും തു​ട‌​ർ​ന്നാ​ണ് യു​വാ​വി​ന്‍റെ അ​ന്ത്യം ക​ർ​മം ന​ട​ത്താ​ൻ കു​ടും​ബം ത​യാ​റാ​യ​ത്.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​ക​ളാ​യ ഒ​മ്പ​ത് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും മൂ​ന്നു​പേ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​വും എ​സ്‌​സി/​എ​സ്ടി നി​യ​മ​വും ചു​മ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ട്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് സ​ഞ്ജീ​വ് ഉ​യ്കെ അ​റി​യി​ച്ചു.

ഈ ​സം​ഭ​വം സം​സ്ഥാ​ന​ത്ത് വ​ലി​യ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സും മാ​യാ​വ​തി​യു​ടെ ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി​യും ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment