കളിമണ്‍ പാത്രങ്ങള്‍ വീടുകളിലെ ഒരു പ്രധാനപ്പെട്ട വസ്തുവാണ്. പഴയ കാലത്ത് കുടിക്കാനുള്ള വെള്ളം സൂക്ഷിച്ചിരുന്നത് മണ്‍പാത്രത്തിലായിരുന്നു. ഇങ്ങനെ മണ്പാത്രത്തിലെ വെള്ളം കുടിക്കുന്നത് വഴി നിരവധി ഗുണങ്ങളുണ്ട്.
വെള്ളം സംഭരിക്കാന്‍ കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിച്ചതിന്റെ പ്രധാന കാരണം അത് സ്വഭാവികമായി തണുപ്പിക്കാന്‍ സഹായിക്കുന്നു എന്നതാണ്. ചൂടുള്ള ദിവസങ്ങളില്‍ ദാഹം ശമിപ്പിക്കാന്‍ അനുയോജ്യമാണ്.
മണ്പാത്രത്തിലെ വെള്ളം തൊണ്ടയെ ദോഷമായി ബാധിക്കാതെ അനുയോജ്യമായ താപനില നിലനിര്‍ത്തുന്നു. ഇത് ശമിപ്പിക്കാനും ഭാവിയില്‍ ഇത്തരം അണുബാധ തടയാനും സഹായിക്കുന്നു.
കളിമണ്‍ പാത്രത്തിലെ വെള്ളത്തിന് അനുയോജ്യമായ താപനിലയുള്ളതിനാല്‍ ഇത് ദഹനത്തെ സഹായിക്കുന്നു. ആയുര്‍വേദം അനുസരിച്ച് തണുത്ത വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് വഴി ആമാശയത്തിലെ രക്തക്കുഴലുകളെ ചുരുക്കുകയും അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ആയുര്‍വേദം അനുസരിച്ച് ശരീര താപനിലയോട് ചേര്‍ന്നുള്ള വെള്ളം കുടിക്കുന്നത് പോഷകങ്ങള്‍ നന്നായി ആഗീരണം ചെയ്യാന്‍ അനുവദിക്കുന്നു. ഇത് നേടുന്നതിന് മണ്പാത്രത്തിലെ വെള്ളം അനുയോജ്യമാണ്.
കളിമണ്‍ പാത്രങ്ങളുടെ നിര്‍മാണത്തില്‍ രാസവസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ല. ഇന്റർനാഷണല്‍ ജേണല്‍ ഓഫ് എഞ്ചിനീയറിംഗ് അപ്ലൈഡ് സയന്‍സസ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനമനുസരിച്ച് പ്ലാസ്റ്റിക് കുപ്പികളേക്കാളും സ്റ്റീല്‍ ജഗ്ഗുകളേക്കാളും 30 ദിവസം കൊണ്ട് മണ്പാത്രങ്ങളില് സംഭരിച്ച വെള്ളത്തിന് ഗുണനിലവാരം നിലനിര്‍ത്താന്‍ കഴിയും.