മുസാഫർപൂർ: കാമുകനോടൊപ്പം ജീവിക്കാൻ പ്രായപൂർത്തിയാകാത്ത മകളെ യുവതി വിറ്റതായി പരാതി. ഡൽഹിയിലുള്ള ജാർഖണ്ഡ് സ്വദേശിയായ യുവതിയാണ് 14കാരിയായ മകളെ 2.5 ലക്ഷം രൂപയ്ക്ക് വിറ്റത്.
മുസാഫർപുരിലുള്ള ആൾക്കാണ് മകളെ യുവതി വിറ്റത്. ഒന്നര വർഷം മുൻപ് മുസാഫർപൂരിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോബർസാഹി പ്രദേശത്ത് സംഭവം നടന്നത്.
ഗോബർസാഹിയിലെ ഒരു സ്ത്രീയാണ് പെൺകുട്ടിയെ വിൽക്കാൻ ഇടനിലക്കാരിയായത്. മുത്തച്ഛന്റെയും അമ്മാവന്റെയും പരാതിയെ തുടർന്ന് പോലീസ് ഇടപെട്ട് പെൺകുട്ടിയെ രക്ഷപ്പെടുത്തി.
സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ്, കാമുകൻ, കൂട്ടാളി എന്നിവരെ പോലീസ് പിടികൂടി. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി.