കൊച്ചി: ശ്രീനാഥ് ഭാസിയുടേയും ഷെയ്ന് നിഗത്തിന്റെയും സിനിമ വിലക്ക് നീക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.
ഷെയ്ന് നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തുകയില്‍ ഇളവ് വരുത്തി. ശ്രീനാഥ് ഭാസി രണ്ടു സിനിമയ്ക്ക് വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കുമെന്ന് അറിയിച്ചു.
കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും ശ്രീനാഥ് ഭാസി നിര്‍മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന.
എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണു ഷെയ്നെ വിലക്കാൻ കാരണമായത്.