തൃശൂർ: തൃശൂർ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 10,000 നര്‍ത്തകിമാര്‍ അണിനിരക്കുന്ന മെഗാതിരുവാതിര ഇന്നു വൈകിട്ട് നാലിന് കുട്ടനെല്ലൂര്‍ ഗവ. കോളജ് ഗ്രൗണ്ടില്‍ അരങ്ങേറും.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സിഡിഎസുകളില്നിന്നുമുള്ള 10,000 അംഗങ്ങളാണ് മെഗാ തിരുവാതിരക്കളിയില്‍ അണിനിരക്കുന്നത്.
ഓണം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശവുമായി പതിനായിരം നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ അത് പുതിയ ചരിത്രമായി മാറും.
10 മിനുട്ട് നീണ്ടു നില്ക്കുന്ന മെഗാ തിരുവാതിര റവന്യൂ മന്ത്രി കെ. രാജന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ മെഗാതിരുവാതിര വീക്ഷിക്കാനെത്തും.
ഇതാദ്യമായാണ് ഇത്രയും പേര് അണിനിരക്കുന്ന തിരുവാതിര സംഘടിപ്പിക്കപ്പെടുന്നത്. 6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരക്കളിയുടെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്.
പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന നൃത്തപ്രകടനം വിലയിരുത്താന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്നിവയുടെ പ്രതിനിധികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.