മോസ്കോ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട വാഗ്നർ മുൻ മേധാവി യെവ്ജനി പ്രിഗോഷിന്റെ സംസ്കാരം സ്വദേശമായ സെന്റ് പീറ്റേഴ്സ്ബർഗിൽ രഹസ്യമായി നടത്തി
. പൊറോഖോവ്സ്കോയ് സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചതെന്നാണ് സൂചന. ഈ സെമിത്തേരി അദ്ദേഹത്തിന്റെ അനുയായികൾ വളയുകയും ഇവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്തിരുന്നു. ഒരു എഎഫ്പി ഫോട്ടോഗ്രാഫറാണ് ഈ വിവരം കണ്ടെത്തിയത്.
അതേസമയം, പ്രിഗോഷിന്റെ രഹസ്യ ശവസംസ്കാരം പുടിന്റെ യഥാർഥ ഭയത്തിന്റെ സമ്പൂർണ പ്രതീകമാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് അഭിപ്രായപ്പെട്ടു.