മോസ്കോ: റഷ്യയിലെ സ്കോഫ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ന്. വിമാനത്താവളത്തില്‍ ഉഗ്രസ്ഫോടനവും വലിയ തീപിടിത്തവുമുണ്ടായി.
നാല് വിമാനങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണമുണ്ടായ വിമാനത്താവളത്തിനു മുകളിൽ പുക ഉയരുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തി. ആക്രമണത്തിൽ ആളപായമില്ലെന്നു റഷ്യൻ അധികൃതർ അറിയിച്ചു.
യുക്രെയ്ൻ അതിർത്തിയിൽനിന്ന് ഏകദേശം 800 കിലോമീറ്ററോളം അകലെയാണ് സ്കോഫ്. കരിങ്കടലിൽ നാല് യുക്രേനിയൻ ബോട്ടുകൾ റഷ്യ തകർത്തതായും റിപ്പോർട്ടുണ്ട്.
ഈ ബോട്ടുകളിൽ 50ലധികം സൈനികരുണ്ടായിരുന്നതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.