ജോ​ലിചെ​യ്യാ​ൻ താ​ത്പ​ര്യം; അ​ഭി​ന​യി​ക്കു​ന്നു​ണ്ടോ​യെ​ന്ന് വി​ളി​ച്ച് ചോ​ദി​ക്കാ​മായിരുന്നെന്ന് മിയ


മാ​റിനി​ൽ​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ച് ന​ടി​മാ​രെ​ല്ലാ​വ​രും സ്വ​യം മാ​റിനി​ൽ​ക്കു​ക​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല. എ​ന്‍റെ അ​നു​ഭ​വ​ത്തി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ കു​ഞ്ഞ് ഉ​ണ്ടാ​യി അ​ഞ്ചാ​മ​ത്തെ മാ​സം മു​ത​ൽ ഞാ​ൻ ജോ​ലി ചെ​യ്ത് തു​ട​ങ്ങി​യി​രു​ന്നു.

ഇ​ത്ര​യും നാ​ളാ​യി​ട്ടുപോ​ലും സി​നി​മ​യോ മ​റ്റ് പ​രി​പാ​ടി​ക​ളോ വ​രു​മ്പോ​ൾ സം​ശ​യ​ത്തോ​ടെ​യാ​ണ് ആ​ളു​ക​ൾ വി​ളി​ക്കു​ക. ന​മ്മ​ൾ അ​ഭി​ന​യി​ക്കാ​ൻ പോ​കു​മോ എ​ന്നൊക്കെ​യാ​ണ് അ​വ​രു​ടെ സം​ശ​യം.

അ​ടു​ത്തി​ടെ എ​ന്നെ ഒ​രാ​ൾ വി​ളി​ച്ച​പ്പോ​ൾ പ​റ​ഞ്ഞു ഞ​ങ്ങ​ളു​ടെ ക്യാ​ര​ക്ട​റി​ന് ആ​പ്ട് ആ​യി​രു​ന്നു മി​യ.​ പ​ക്ഷേ കു​ഞ്ഞൊ​ക്കെ ആ​യ​തി​നാ​ൽ വ​രു​മോ​യെ​ന്നൊ​ക്കെ സം​ശ​യി​ച്ചി​രു​ന്നു​വെ​ന്ന്.

എ​ന്തി​നാ​ണ് ഞാ​ൻ വ​രി​ല്ലെ​ന്ന് സ്വ​യം ക​രു​തി​യ​ത് എ​ന്നാ​യി​രു​ന്നു ഞാ​ൻ ചോ​ദി​ച്ച​ത്. അ​ഭി​ന​യി​ക്കു​ന്നു​ണ്ടോ​യെ​ന്ന് വി​ളി​ച്ച് ചോ​ദി​ക്കാ​മ​ല്ലോ​യെ​ന്ന് ചോ​ദി​ച്ചു.

ആ ​സി​നി​മ ഞാ​ൻ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ന​മ്മ​ൾ വ​രി​ല്ലെ​ന്ന് മ​റ്റു​ള്ള​വ​ർ കൂ​ടി ക​രു​തു​ന്ന​താ​ണ് പ്ര​ശ്നം. അ​ല്ലാ​തെ ക​ല്ല്യാ​ണം ക​ഴി​ഞ്ഞ​തി​നാ​ൽ ന​ടി​മാ​ർ ഓ​ടി മാ​റു​ന്ന​ത് മാ​ത്ര​മാ​ണ് പ്ര​ശ്നം എ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല.

എ​ന്നെ സം​ബ​ന്ധി​ച്ച് ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന ആ​ളാ​ണ് ഞാ​ൻ. അ​തു​കൊ​ണ്ടുത​ന്നെ എ​ന്‍റെ കു​ടും​ബ​വും ജോ​ലി​യും വീ​ടു​മെ​ല്ലാം ഒ​രു ബാ​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കാ​ൻ ഞാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്.-മി​യ ജോർജ്

Related posts

Leave a Comment