പാ​ച​ക​വാ​ത​ക വി​ല 200 രൂ​പ കു​റ​ച്ചു;1,103 രൂ​പ​യി​ൽ​നി​ന്നു 903 രൂ​പ​യിലേക്ക്; നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം പ​ക​രു​മെ​ന്ന് ന​രേ​ന്ദ്ര​മോ​ദി​

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക സി​ല​ണ്ട​റു​ക​ളു​ടെ വി​ല കു​റ​ച്ച​ത് ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ല​ണ്ട​റു​ക​ളു​ടെ വി​ല 200 രൂ​പ​യാ​ണ് കു​റ​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ 14.2 കി​ലോ ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 1103 രൂ​പ​യി​ൽ​നി​ന്നു 903 രൂ​പ​യാ​യി വി​ല കു​റ​ഞ്ഞു. എന്നാൽ കേരളത്തിൽ ഇന്നുച്ചവരെ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടില്ല. ഉ​ജ്വ​ൽ യോ​ജ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 703 രൂ​പ​യ്ക്കു സി​ലി​ണ്ട​ർ ല​ഭി​ക്കും.

33 കോ​ടി പേ​ർ​ക്ക് പു​തി​യ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഗു​ണം കി​ട്ടും. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് പാ​ച​ക​വാ​ത​ക സി​ല​ണ്ട​റു​ക​ളു​ടെ വി​ല കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

75 ല​ക്ഷം പു​തി​യ ഉ​ജ്വ​ൽ യോ​ജ​ന ക​ണ​ക്ഷ​നു​ക​ൾ കൂ​ടി ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​താ​യും കേ​ന്ദ്രം അ​റി​യി​ച്ചു.വി​ല കു​റ​ച്ച ന​ട​പ​ടി ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും ക​സേ​ര ആ​ടി തു​ട​ങ്ങി​യെ​ന്ന് ന​രേ​ന്ദ്ര​മോ​ദി തി​രി​ച്ച​റി​ഞ്ഞ​തി​ന്‍റെ ഫ​ല​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വി​മ​ർ​ശി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ​രാ​ജ​യ​ങ്ങ​ളും രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ ഐ​ക്യ​മാ​യ “ഇ​ന്ത്യ’ മു​ന്ന​ണി​യു​ടെ സ​മ്മ​ർ​ദ​വു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​പു​ന​രാ​ലോ​ച​ന​യ്ക്ക് പി​ന്നി​ലെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, പാ​ച​ക​വാ​ത​ക വി​ല കു​റ​ച്ച ന​ട​പ​ടി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം പ​ക​രു​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment