മൂവാറ്റുപുഴ: 44-ാമത് ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി മൂവാറ്റുപുഴ സ്വദേശിനി. ഖസാക്കിസ്ഥാനില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിലാണ് മൂവാറ്റുപുഴ സ്വദേശിനിയായ ഫെസി മോട്ടി 80 കിലോ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയത്.
രാജ്യത്തിന് ലഭിച്ച ഏക സ്വര്ണമെഡലുമാണിത്. ഉത്തര്‍ പ്രദേശിലെ മധുരയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.
കോഴിക്കോട് നടന്ന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാരത്തണില്‍ നേരത്തെ ഫെസി മോട്ടി വിജയിയായിരുന്നു. 50-55 വയസുകാരുടെ ജാവലിന്‍ ത്രോ, ഷോട്ട് പുട്ട്, ഹാമര്‍ത്രോ എന്നീ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടി സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും ഫെസിക്കായിരുന്നു.
2017 മുതല്‍ 2019 വരെയും മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യനാണ്. 2020 ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മത്സരം നടന്നില്ല. 2022 ല്‍ ഹൈദരാബാദില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു. 2019 ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ജാവലിന്‍ ത്രോ, ഷോട്ട് പുട്ട്, ഹാമര്‍ത്രോ എന്നീ വിഭാഗങ്ങളില്‍ ചാമ്പ്യനായി.