ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും റസ്റ്റോറന്റ് ജീവനക്കാരുടെ കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൈർഘ്യമേറിയ ജോലി സമയം, കുറഞ്ഞ പ്രതിഫലം, കുറഞ്ഞ ആനുകൂല്യങ്ങൾ എന്നിവയാണ് ഇതിന് കാരണം.
എന്നാൽ സിംഗപ്പൂരിലെ ഒരു റെസ്റ്റോറന്റ് തങ്ങളുടെ വരാനിരിക്കുന്ന ജീവനക്കാർക്കായി പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ്. അജുമ്മ എന്ന റസ്റ്റോറന്റ് അതിന്റെ സർവീസ് ക്രൂ, കിച്ചൻ ക്രൂ ഒഴിവുകൾ പരസ്യപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
പാർട്ട് ടൈം ജീവനക്കാർക്ക് 10-15 സിംഗപ്പൂർ ഡോളർ (ഏകദേശം 610 രൂപ) മണിക്കൂറിൽ ശമ്പളം നൽകുമ്പോൾ മുഴുവൻ സമയ ജീവനക്കാർക്ക് 2,750 മുതൽ 3,300 സിംഗപ്പൂർ ഡോളർ വരെ (ഏകദേശം 1.67 ലക്ഷം രൂപ) ലഭിക്കും.
ഇത് കൂടാതെ, ജീവനക്കാർക്ക് വാർഷിക ആനുകൂല്യങ്ങൾ, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ, പഠനത്തിനുള്ള സ്പോൺസർഷിപ്പ്, വാർഷിക ഇൻക്രിമെന്റൽ അവധി, ഭക്ഷണ വ്യവസ്ഥകൾ എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
@GabbarSingh എന്ന എക്സിലെ അക്കൗണ്ടിൽ നിന്നാണ് പോസ്റ്റർ പങ്കിട്ടത്.ചിത്രത്തിന് 76,000-ലധികം കാഴ്ചകളും നൂറുകണക്കിന് കമന്റുകളും ലൈക്കുകളും ലഭിച്ചു.
A recruitment poster outside a restaurant here in SGP. Look at the perks pic.twitter.com/PmbW41kohp
— Gabbar (@GabbbarSingh) August 25, 2023