ഇവന്റിലേക്കുള്ള തയാറെടുപ്പില്‍ കോസ്റ്റ്യൂം തന്നെയാണ് പ്രധാനം. ആള്‍ക്കൂട്ടത്തെ അങ്ങനെ പേടിയോടെ കണ്ടിട്ടില്ല. എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. എല്ലാവര്ക്കും അത് അങ്ങനെയായിരിക്കില്ല, 75 ശതമാനം ട്രോളുകളും എന്നെ ബാധിക്കില്ല.
പക്ഷെ ഞാന്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് അതുക്കും മേലാണ്. ആദ്യമൊക്കെ ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീടത് ശീലമായി. പരാതി കൊടുക്കാന്‍ പോയാല്‍ അതിനേ നേരം കാണൂ.
ഇതൊന്നും സീരിയസായി എടുക്കാറില്ല. അമ്മയ്ക്ക് ഇതിലൊക്കെ പ്രതികരിക്കണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ അമ്മയും അതിനോട് യൂസ്ഡ് ആയി.
എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. ഞാനത് എന്തിനാണ് വേറൊരാളുടെ അടുത്ത് ബോധിപ്പിക്കാന്‍ നില്‍ക്കുന്നത്.
എന്തായാലും കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ എന്റെ ശരീരം നശിപ്പിക്കുകയില്ല. വേറൊരാള്‍ക്ക് വേണ്ടി നമ്മള് ജീവിക്കേണ്ടല്ലോ. – ഹണിറോസ്