തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം നാളെ മുതൽ വീണ്ടും ആരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് നിർത്തിവച്ച കിറ്റ് വിതരണവും നാളെ ആരംഭിക്കും.
കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയത് തിങ്കളാഴ്ചയാണ്. സംസ്ഥാനത്തെ എ എവൈ വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്.
അതേസമയം ക്ഷേമ സ്ഥാപനങ്ങളിലേയും ആദിവാസി ഊരുകളിലേയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.