കേ​ര​ള​ത്തി​ന് ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് അ​നു​വ​ദി​ച്ച​താ​യി സൂ​ച​ന;മം​ഗ​ലാ​പു​രം-എ​റ​ണാ​കു​ളം റൂ​ട്ടി​നാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന

എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: ചെ​ന്നൈ​യി​ലെ ഇ​ന്‍റഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ നി​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് അ​നു​വ​ദി​ച്ച എ​ട്ട് റേ​ക്കു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് കേ​ര​ള​ത്തി​നെ​ന്ന് സൂ​ച​ന.

ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് പു​റ​മേ ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വേ, വെ​സ്റ്റേ​ൺ റെ​യി​ൽ​വേ എ​ന്നി​വ​യ്ക്കും പു​തി​യ ഡി​സൈ​നി​ലും നി​റ​ത്തി​ലു​മു​ള്ള എ​ട്ട് വ​ന്ദേ ഭാ​ര​ത് റേ​ക്കു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഇ​ത് സം​ബ​ന്ധി​ച്ച് കോ​ച്ച് ഫാ​ക്ട​റി ജ​ന​റ​ൽ മാ​നേ​ജ​രു​ടെ അ​റി​യി​പ്പ് ബ​ന്ധ​പ്പെ​ട്ട സോ​ൺ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക് ല​ഭി​ച്ച് ക​ഴി​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട കോ​ച്ചിം​ഗ് മൂ​വ്മെ​ന്റ് സെ​ല്ലു​ക​ൾ​ക്കും വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്.

ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് അ​നു​വ​ദി​ച്ച റേ​ക്കു​ക​ൾ പാ​ല​ക്കാ​ട് ഡി​വി​ഷ​നാ​ണ് എ​ന്നാ​ണ് വി​വ​രം. റേ​ക്കു​ക​ൾ ഉ​ട​ൻ മം​ഗ​ലാ​പു​ര​ത്ത് എ​ത്തി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ ഉ​ന്ന​ത​ർ ന​ൽ​കു​ന്ന വി​വ​രം.

റൂ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം റെ​യി​ൽ​വേ ബോ​ർ​ഡ് എ​ടു​ത്തി​ട്ടി​ല്ല. പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും. സെ​പ്റ്റം​ബ​റി​ൽ ത​ന്നെ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത.

നി​ല​വി​ലെ തി​രു​വ​ന​ന്ത​പു​രം – കാ​സ​റ​ഗോ​ഡ് വ​ന്ദേ ഭാ​ര​തി​ന്റെ എ​തി​ർ ദി​ശ​യി​ൽ മ​റ്റൊ​രു വ​ന്ദേ ഭാ​ര​ത് പ​രി​ഗ​ണ​ന​യി​ലാ​ണ​ന്ന് നേ​ര​ത്തേ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ കാ​സ​ർ​ഗോ​ഡ് സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത് കാ​ര​ണം ഈ ​നീ​ക്കം ഉ​പേ​ക്ഷി​ച്ചു എ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത് മം​ഗ​ലാ​പു​രം – തി​രു​വ​ന​ന്ത​പു​രം, മം​ഗ​ലാ​പു​രം – എ​റ​ണാ​കു​ളം റൂ​ട്ടു​ക​ളാ​ണ​ന്നാ​ണ് സൂ​ച​ന. ഇ​തി​ൽ മം​ഗ​ലാ​പു​രം – എ​റ​ണാ​കു​ളം റൂ​ട്ടി​നാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് കേ​ര​ള​ത്തെ​യും ക​ർ​ണാ​ട​ക​യെ​യും പ​രി​ഗ​ണി​ച്ച് തി​രു​വ​ന​ന്ത​പു​രം – ബം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​തി​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ഈ ​റൂ​ട്ടി​ൽ വ​ന്ദേ ഭാ​ര​ത് വ​രു​ന്ന​ത് ത​ട​യി​ടാ​ൻ ടൂ​റി​സ്റ്റ് ബ​സ് ലോ​ബി​യും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

 

Related posts

Leave a Comment