ബൈക്ക് ബാലൻസ് തെറ്റി വീണവരെ സഹായിക്കാനായി പോയ അച്ഛനെയും മകനെയും ഭീഷണിപ്പെടുത്തി ആക്രമി സംഘം. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് ഇവർ ബൈക്കിൽ നിന്ന് വീണത്. പിന്നാലെ സഹായത്തിനെത്തിയ അച്ഛനെയും മകനെയും കത്തിമുനയിൽ നിർത്തി ഇവർ മോഷണം നടത്തി.
സരസ്വതി നഗർ പ്രദേശത്ത് അർദ്ധരാത്രിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ വീഴുകയും അതിൽ ഒരാൾ പിന്നിലേക്ക് നോക്കി ഇരകളെ കണ്ടെത്തുകയും ചെയ്യുന്നു. തുടർന്ന് ബാലൻസ് തെറ്റി വീണതായി നടിച്ച് ഇവർ നിലത്ത് വീഴുകയും ചെയ്യുന്നു.
ബൈക്ക് യാത്രികരുടെ പുറകെ നടന്നുപോയവർ വാഹനം ഉയർത്താൻ സഹായിക്കാൻ ഓടിയെത്തി. അച്ഛനും മകനും അവരെ സഹായിച്ച ശേഷം നടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കവർച്ചക്കാരിൽ ഒരാൾ അവരെ വളയുകയും തുടർന്ന് കത്തി പുറത്തെടുക്കുകയും ചെയ്തത്.
സിസിടിവി ദൃശ്യങ്ങളിൽ പ്രതി മറ്റൊരാളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നുണ്ട്. പിന്നീട് ഇവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.പ്രതിയുടെയും പേരുകൾ ഇപ്പോഴും അജ്ഞാതമാണ്.
ആക്രമത്തിന് ഇരയായവർ പരാതി നൽകിയിട്ടില്ലെങ്കിലും സംഭവസ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലെ ദൃശ്യങ്ങൾ മങ്ങിയതിനാൽ ബൈക്കിന്റെ നമ്പർ രേഖപ്പെടുത്താൻ പ്രയാസമാണെന്നും എന്നാൽ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.